in

“കൂട്ടതല്ലിന് മണവാളൻ റെഡി, നിങ്ങളോ?”; വൻ ഹൈപ്പിൽ ‘തല്ലുമാല’ തീയേറ്ററുകളിലേക്ക്…

“കൂട്ടതല്ലിന് മണവാളൻ റെഡി, നിങ്ങളോ?”; വൻ ഹൈപ്പിൽ ‘തല്ലുമാല’ തീയേറ്ററുകളിലേക്ക്…

വൻ പ്രീ റിലീസ് ഹൈപ്പ് ഇതിനോടകം സൃഷ്ടിച്ചു കഴിഞ്ഞു ടോവിനോ തോമസ് നായകനാകുന്ന ‘തല്ലുമാല’ എന്ന ചിത്രം. പ്രേക്ഷകരെ വളരെയധികം ആകർഷിക്കുന്ന രീതിയിലുള്ള പോസ്റ്ററുകളും ഗാനങ്ങളും ട്രെയിലറും ഒക്കെയാണ് ഖാലിദ് റഹ്മാൻ ഒരുക്കുന്ന ഈ ചിത്രത്തിന്റെതായി പുറത്തുവന്നത്. കോഴിക്കോട് ഹൈ ലൈറ്റ് മാളിൽ നടത്തേണ്ടിയിരുന്നു പ്രൊമോഷൻ ഇവന്റ്‌ വമ്പൻ ജനക്കൂട്ടം കാരണം ഒഴിവാക്കേണ്ട അവസ്ഥ വരെ വന്നിരുന്നു. അത്രത്തോളം ഹൈപ്പ് സൃഷ്ടിച്ചു കൊണ്ടാണ് ചിത്രം നാളെ (ഓഗസ്റ്റ് 12ന്) തീയേറ്ററുകളിൽ എത്തുന്നത്.

ബുധനാഴ്‌ചയാണ് ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ഇതിനോടകം പ്രീ റിലീസ് ടിക്കറ്റ് സെയിൽസ് 1 കോടി കടന്നു എന്നാണ് റിപ്പോർട്ട്. ഒരു ടോവിനോ തോമസ് ചിത്രത്തെ സംബന്ധിച്ച് ഇത് റെക്കോർഡ് ആണ്. ആദ്യ ദിനത്തിൽ ടോവിനോയുടെ കരിയറിലെ ഏറ്റവും മികച്ച കളക്ഷൻ തല്ലുമാല നേടും എന്നാണ് വിലയിരുത്തൽ. തിയേറ്റർ ലിസ്റ്റ് പോസ്റ്റർ:

മണവാളൻ വസീം എന്ന കഥാപത്രമായി ആണ് ടോവിനോ എത്തുന്നത്. കല്യാണി പ്രിയദർശൻ ആണ് ടോവിനോയുടെ നായികയായി അഭിനയിച്ചിരിക്കുന്നത്. ആദ്യമായി ആണ് ടോവിനോയും കല്യാണിയും ഒന്നിക്കുന്നത്. ഷൈൻ ടോം ചാക്കോ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്.

ചാക്കോച്ചന്റെ അസാധ്യ പ്രകടനം, രസിപ്പിച്ചും ചിന്തിപ്പിച്ചും ‘ന്നാ താൻ കേസ് കൊട്’; റിവ്യൂ…

ലൈഗറിനെ സ്വന്തമാക്കി ഗോകുലം; വിജയ് ദേവരകൊണ്ട 18ന് കൊച്ചിയിൽ എത്തുന്നു …