in

‘മോൺസ്റ്റർ’ സെപ്റ്റബർ 30ന് റിലീസ് ചെയ്‌തേക്കും; ടീസർ വരുന്നു…

‘മോൺസ്റ്റർ’ സെപ്റ്റബർ 30ന് റിലീസ് ചെയ്‌തേക്കും; ടീസർ വരുന്നു…

‘പുലിമുരുകൻ’ എന്ന മലയാളത്തിന്റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം ഒരുക്കിയ അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘മോൺസ്റ്റർ’. എന്നാൽ പുലിമുരുകന്‍ പോലെ ഒരു മാസ് ചിത്രമല്ല, മറിച്ച് ഒരു ത്രില്ലർ ചിത്രമാണ് മോഹൻലാൽ – വൈശാഖ് – ഉദയകൃഷ്ണ ടീം ഒരുക്കുന്നത്. ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന മോഹൻലാലിന്റെ തിയേറ്റർ റിലീസ് ചിത്രമാണ് മോൺസ്റ്റർ. പോസ്റ്റ് കോവിഡ് തിയേറ്റർ റിലീസ് ചിത്രങ്ങളിൽ ആരാധകരെ സംതൃപ്തിപ്പെടുത്തുന്ന ഒരു മോഹൻലാൽ ചിത്രത്തിനുള്ള കാത്തിരിപ്പ്‌ മോൺസ്റ്ററില്‍ അവസാനിക്കും എന്നാണ് പ്രതീക്ഷ.

ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തും എന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മോൻസ്റ്റർ തിയേറ്റർ റിലീസ് ആയി എത്തും എന്ന റിപ്പോർട്ട് കഴിഞ്ഞ ആഴ്ചയിലായിരുന്നു പുറത്തുവന്നത്. ഇപ്പോളിതാ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച മറ്റ് വിവരങ്ങളും പുറത്തുവരികയാണ്. സെപ്റ്റബർ 30ന് ചിത്രം തീയേറ്ററുകളിൽ എത്തിയേക്കും എന്നാണ് റിപ്പോർട്ട്. കൂടാതെ, ചിത്രത്തിന്റെ ടീസർ ഉടനെ പുറത്തുവരും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

മോഹൻലാൽ ലക്കി സിംഗ് എന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വർഷം ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ സുദേവ് നായർ, ലക്ഷ്മി മഞ്ചു, ഹണി റോസ് എന്നിവരും അഭിനയിക്കുന്നുണ്ട്. എന്നാല്‍, മോഹൻലാലിന്റെ അടുത്ത റിലീസ് ചിത്രമായി പ്രതീക്ഷിക്കുന്നത് ഷാജി കൈലാസ് സംവിധാനം ചെയ്ത് ‘എലോൺ’ ആണ്. ഈ ചിത്രം നേരിട്ട് ഒടിടി റിലീസ് ആയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക.

ലൈഗറിനെ സ്വന്തമാക്കി ഗോകുലം; വിജയ് ദേവരകൊണ്ട 18ന് കൊച്ചിയിൽ എത്തുന്നു …

പ്രഭാസ് – പൃഥ്വി ടീമിന്റെ ‘സലാർ’ അപ്‌ഡേറ്റ് ഓഗസ്റ്റ് 15ന് വരുന്നു…