“മുന്തിരികള്ളിന് കയ്പ്പ് ആണല്ലേടി”; 4Kയിൽ ‘പരുമല ചെരുവിലെ’ വീഡിയോ ഗാനം പുറത്ത്…

മലയാള സിനിമ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവം സമ്മാനിക്കുകയാണ് 28 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ആയി എത്തിയ മോഹൻലാൽ ചിത്രം ‘സ്ഫടികം’. ഭദ്രൻ സംവിധാനം ചെയ്ത ചിത്രം കൂടുതൽ ദൃശ്യ മികവിലും ശബ്ദ മികവിലും കഴിഞ്ഞ വ്യാഴച്ചയാണ് തിയേറ്ററുകളിൽ എത്തിയത്. ഒരു പുതിയ റിലീസ് എന്ന നിലയിൽ തന്നെയാണ് ചിത്രത്തെ പ്രേക്ഷകർ വരവേറ്റതും. മികച്ച കളക്ഷനുമായി ചിത്രം ബോക്സ് ഓഫീസിൽ പ്രദർശനങ്ങൾ തുടരുമ്പോൾ ചിത്രത്തിലെ ഒരു വീഡിയോ ഗാനം കൂടി നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുകയാണ്.
മോഹൻലാലും ഉർവശിയും അഭിനയിച്ച പരുമല ചെരുവിലെ എന്ന് തുടങ്ങുന്ന വീഡിയോ ഗാനം ആണ് റിലീസ് ആയിരിക്കുന്നത്. മാറ്റിനി നൗ എന്ന യൂട്യൂബ് ചാനലിൽ ആണ് ഗാനം എത്തിയിരിക്കുന്നത്. കെ എസ് ചിത്ര ആലപിച്ച ഗാനമാണ് ഇത്. പി ഭാസ്കരൻ രചിച്ച വരികൾക്ക് എസ് പി വെങ്കടേഷ് ആയിരുന്നു സംഗീതം പകർന്നത്. വീഡിയോ ഗാനം: