in , ,

8കെ ദൃശ്യ മികവിൽ ‘ഏഴിമല പൂഞ്ചോല’ വന്നു; ആഡ് ഓണുകളും ചേർത്ത് സ്പടികവും വരുന്നു…

8കെ ദൃശ്യ മികവിൽ ‘ഏഴിമല പൂഞ്ചോല’ വന്നു; ആഡ് ഓണുകളും ചേർത്ത് സ്പടികവും വരുന്നു…

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ജനകീയമായ കഥാപാത്രങ്ങളിൽ ഒന്നായ ആടുതോമയെ സമ്മാനിച്ച സിനിമയാണ് ‘സ്പടികം’. സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം വർഷങ്ങളായി മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട സിനിമകൾ ഒന്നായി തുടരുക ആണ്. ആ ഇഷ്ടം മനസിലാക്കി കൂടുതൽ ദൃശ്യ മികവോട് കൂടി ഈ ചിത്രം ഒരിക്കൽ കൂടി ബിഗ് സ്ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ ഒരുങ്ങുക ആണ് സംവിധായകൻ ഭദ്രൻ എന്ന് മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോളിതാ പ്രേക്ഷകർക്ക് ദൃശ്യ വിരുന്ന് ഒരുക്കിയ 8കെ മികവിൽ ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ ഏഴിമല പൂഞ്ചോല എത്തിയിരിക്കുക ആണ്. എന്നാൽ സംവിധായകൻ ഭദ്രന്റെ ടീമല്ല ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്. റീമാസ്റ്റർ ചെയ്ത ഈ വീഡിയോ റിലീസ് ചെയ്തത് മാറ്റിനി നൗ എന്ന യൂട്യൂബ് ചാനലാണ്. ഏറ്റവും പുതിയ വീഡിയോ ഗാനങ്ങളെയും വെല്ലുന്ന ക്വാളിറ്റി ആണ് ഈ വീഡിയോയ്ക്ക് ഉള്ളത് എന്ന് നിസംശയം പറയാം. ഈ വീഡിയോയെ പറ്റിയും റിലീസിന് തയ്യാറാകുന്ന സ്പടികം റീമാസ്റ്റർ പതിപ്പിനെയും കുറിച്ച് ഭദ്രൻ സോഷ്യൽ മീഡിയ കുറിപ്പിൽ സംസാരിക്കുക ഉണ്ടായി.

വീഡിയോ ഗാനം കണ്ടു എന്നും അതിന് കീഴെ ആരാധകരുടെ എക്സയിറ്റിംഗ് ആയിട്ടുള്ള ആരാധകരുടെ കമന്റുകളും കണ്ടു, സന്തോഷം എന്ന് ഭദ്രൻ കുറിക്കുന്നു. ഏത് തരത്തിലുള്ള റീമാസ്റ്ററിംഗ് ആണ് അവർ ചെയ്തിരിക്കുന്നത് എന്ന് അറിയില്ല, ആര് ചെയ്തിരിക്കുന്നു വന്നും അറിയില്ല എന്നും ഭദ്രൻ വെളിപ്പെടുത്തി. കൂടാതെ, അതേ രൂപത്തിൽ സിനിമ കണ്ടാൽ കൊള്ളാം എന്നുള്ള കമന്റുകൾ തെല്ല് അലോസരപ്പെടുത്താതിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ കൂടി ഉൾപ്പെടുന്ന ജിയോമെട്രിക്സ് ഫിലിം ഹൗസ് എന്ന കമ്പനി പത്ത് മടങ്ങ് ക്വാളിറ്റിയിലും ടെക്നിക്കൽ എക്സലെൻസിയിലും അതിന്റെ ഒറിജിനൽ നെഗറ്റീവിൽ നിന്നുള്ള പെര്‍ഫെറ്റ് റീമാസ്റ്ററിംഗ് പ്രൊഡ്യൂസർ ആര്‍ മോഹനിൽ നിന്ന് വാങ്ങി തിയേറ്ററിൽ എത്തിക്കാനുള്ള അവസാന പണിപ്പുരയിൽ ആണ്. ചെന്നൈയിലെ 4 ഫ്രെയിംസ് സൗണ്ട് കമ്പനിയിൽ അതിന്റെ 4k അറ്റ്‌മോസ് മിക്സിങ്ങും ഇന്ററെസ്റ്റിംഗ് ആയുള്ള ആഡ് ഓണുകളും ചേർത്ത് കൊണ്ട് തിയേറ്റർ റിലീസിലേക്ക് ഒരുക്കി കൊണ്ടിരിക്കുകയാണ് എന്നും ഭദ്രന്‍ കുറിച്ചു.

“ഈ കളിയിൽ ചെക്ക്മേറ്റ് ആര് പറയും”; ഉദ്വേഗം നിറച്ച് ‘ചതുരം’ ട്രെയിലർ…

ബോക്സ് ഓഫീസിൽ തിളങ്ങി ‘ജയ ജയ ജയ ജയ ഹേ’; കളക്ഷൻ റിപ്പോർട്ട്…