in

“ബോക്സ് ഓഫീസിൽ വിലസി ആടുതോമ”; പുതിയ റിലീസുകളുടെ കളക്ഷൻ റിപ്പോർട്ട്…

“ബോക്സ് ഓഫീസിൽ വിലസി ആടുതോമ”; പുതിയ റിലീസുകളുടെ കളക്ഷൻ റിപ്പോർട്ട്…

28 വർഷങ്ങൾക്ക് മുൻപ് സൃഷ്ടിച്ച ഒരു മലയാള ചിത്രം 2023ലും തരംഗമാകുന്ന കാഴ്ചയ്ക്കാണ് കേരള ബോക്സ് ഓഫീസ് സാക്ഷ്യം വഹിക്കുന്നത്. മോഹൻലാലിനെ നായകനാക്കി 95ൽ ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം എന്ന ചിത്രമാണ് റീ റിലീസ് ആയി എത്തി ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ച്ചവെക്കുന്നത്. ഫാൻസ് ഷോകൾക്ക് ശേഷം കാഴ്ചക്കാർ കുറയും എന്ന് പലരും വിലയിരുത്തിയ ചിത്രം കുടുംബ പ്രേക്ഷകരെയും യുവതി യുവാക്കളെയും ആകർഷിച്ചു തിയേറ്ററുകളിൽ എത്തിച്ച് വിജയകരമായി നാല് ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച (ഫെബ്രുവരി 9ന്) ആയിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്.

നാല് ദിവസം കൊണ്ട് സ്ഫടികം കേരളം ഒട്ടാകെയുള്ള തിയേറ്ററുകളിൽ നിന്ന് 2.4 കോടി കളക്ഷൻ നേടിയതായി ആണ് റിപ്പോർട്ട്. പ്രമുഖ ട്രാക്കിംഗ് ഫോറം ആയ സ്നേഹസല്ലാപം ആണ് ഈ കളക്ഷൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മലയാളത്തെ സംബന്ധിച്ച് ഇതൊരു പുതിയ ചരിത്രമാണ്. കൂടുതൽ മുൻകാല ഹിറ്റുകൾ ഇത്തരത്തിൽ മികച്ച ദൃശ്യമികവോടെ റീ റിലീസ് ആയി എത്തിക്കാൻ നിർമ്മാതാക്കൾക്ക് ഒരു പ്രചോദനം ആകും സ്ഫടികത്തിന്റെ ഈ മഹാ വിജയം എന്ന് നിസംശയം പറയാം.

സ്ഫടികത്തിന് ഒപ്പം തിയേറ്ററുകളിൽ എത്തിയ മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന്റെയും കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. നാല് ദിവസം കൊണ്ട് ചിത്രം 4.25 കോടി കളക്ഷൻ നേടി എന്നാണ് സ്നേഹസല്ലാപം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ – ഉദയകൃഷ്ണ ടീം ഒന്നിച്ച ഒരു ചിത്രമൊരു ആക്ഷൻ ത്രില്ലർ ആണ്. ശരത് കുമാർ, സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി, സിദ്ധിഖ്, ഷൈൻ ടോം ചാക്കോ തുടങ്ങിയ വലിയ ഒരു താരനിര തന്നെ അണിനിരന്ന ചിത്രമാണിത്.

അല്ലുവിന് ഷാരൂഖ് ഖാന്റെ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം?

“ഇതതല്ല”; വാലന്റൈൻസ് ഡേയിൽ ’18+’ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്…