“ഹോം കണ്ട് ഇന്ദ്രൻസ് ചേട്ടനെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നി”, സിദ്ധാർത്ഥ്

പ്രേക്ഷകരുടെ മനസ് നിറച്ചൊരു സിനിമാ അനുഭവം സമ്മാനിക്കുന്ന ചിത്രം ആയിരുന്നു ഹോം. റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഇന്ദ്രൻസ് ആയിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒടിടി റിലീസ് ആയി എത്തിയ ചിത്രം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി വലിച്ച ചർച്ചയായി മാറി.
ഇപ്പോളിതാ ഈ ചിത്രത്തെ പ്രശംസിച്ചു കൊണ്ട് തെന്നിന്ത്യൻ നടൻ സിദ്ധാർഥ് രംഗത്ത് വന്നിരിക്കുകയാണ്. ഹോം സിനിമയെയും അഭിനേതാക്കൾ ആയ ഇന്ദ്രൻസിനെയും ശ്രീനാഥ് ഭാസിയേയും ഉൾപ്പെടെ ചിത്രത്തിനായി പ്രവർത്തിച്ച എല്ലാരേയും അദ്ദേഹം അഭിനന്ദിച്ചു സോഷ്യൽ മീഡിയയിൽ ആണ് കുറുപ്പ് പങ്കുവെച്ചത്.
സിദ്ധാർഥ് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ:
“ഹോം എന്ന ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു. എനിക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാൾ ആണ് ഇന്ദ്രൻസ് ചേട്ടൻ. ഈ ചിത്രം കണ്ടതിന് ശേഷം അദ്ദേഹത്തെ കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കുവാനും തോന്നി. അഭിനയിക്കുന്നത് എങ്ങനെ എന്ന് പഠിപ്പിക്കാനും അർഥവത്തായ സിനിമകൾ എടുക്കാനും മുതിർന്ന നടന്മാർ നമുക്ക് ഇപ്പോഴുമുണ്ട്, ദൈവത്തിന് നന്ദി. ദയവായി നിങ്ങളുടെ കുടുംബത്തിനൊപ്പം ഈ ചിത്രം കാണുക. കേരളത്തിൽ നിന്ന് അമ്പരപ്പിക്കുന്ന നിരവധി ചിത്രങ്ങൾ വരുന്നുണ്ട്. ഒരു കലാകാരൻ എന്ന നിലയിൽ ഞാൻ ബഹുമാനിക്കുന്ന ശ്രീനാഥ് ഭാസിക്കും സ്നേഹം. ഈ ചിത്രത്തിനായി മനസർപ്പിച്ച ഓരോരുത്തർക്കും ആശംസകൾ” – സിദ്ധാർഥ് കുറിച്ചു.
ആമസോണ് പ്രൈം വീഡിയോയിൽ ആയിരുന്നു ഹോം റിലീസ് ചെയ്തത്. കഥയും തിരക്കഥയും ഒരുക്കിയത് സംവിധായകൻ റോജിൻ തോമസ് തന്നെ ആയിരുന്നു. ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി എന്നിവരെ കൂടാതെ മഞ്ജു പിള്ള, നസ്ലെൻ കെ ഗഫൂർ, കെ പി എസി ലളിത, ശ്രീകാന്ത് മുരളി, അനൂപ് മേനോൻ, അജു വർഗീസ് എന്നിവർ ആയിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഫ്രൈഡേ ഫിലിം ഹൗസിന് വേണ്ടി വിജയ് ബാബു ആയിരുന്നു ചിത്രം നിർമ്മിച്ചത്.