in , ,

സാമന്തയ്ക്ക് രമ്യാ നമ്പീശന്റെ ശബ്ദം; പുഷ്പ പാർട്ടി സോങ് മലയാളത്തിലും സൂപ്പർ ഹിറ്റ്…

സാമന്തയ്ക്ക് രമ്യാ നമ്പീശന്റെ ശബ്ദം; പുഷ്പ പാർട്ടി സോങ് മലയാളത്തിലും സൂപ്പർ ഹിറ്റ്…

പുഷ്പ എന്ന അല്ലു അർജുൻ ചിത്രം റിലീസിന് തയ്യാർ എടുക്കുക ആണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ടീസർ, ട്രെയിലർ, ഗാനങ്ങൾ എന്നിവ എല്ലാം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. അവസാനമായി പുറത്തുവന്നത് തെന്നിന്ത്യൻ സൂപ്പർ നായിക സാമന്ത പ്രത്യക്ഷപ്പെടുന്ന പുഷ്പ പാർട്ടി സോങ് ആയിരുന്നു.

ഈ ഗാനത്തിന്റെ മലയാളം പതിപ്പും ഇപ്പോൾ പുറത്തവന്നിരിക്കുക ആണ്. തെലുങ്ക് പതിപ്പിനെ വെല്ലുന്നത് ആണ് ഈ ഗാനത്തിന്റെ മലയാളം പതിപ്പ് എന്നാണ് ആരാധകർ പറയുന്നത്. ഗാനം ഇപ്പോൾ വൈറൽ ഹിറ്റ് ആയെന്ന് പറയാം.

വീഡിയോ കാണാം:

ഈ ഗാനം പാടിയത് മറ്റാരുമല്ല. നടി രമ്യാ നമ്പീശൻ ആണ്. രമ്യയുടെ ശബ്ദം ഈ ഗാനത്തിന് വളരെ അനുയോജ്യം ആണെന്നും തെലുങ്കിന് ഒപ്പമോ അതിന് മുകളിലോ മലയാളത്തിൽ ഈ ഗാനം മികച്ചു നിൽക്കുന്നു എന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ നിറയുന്നു.

മലയാളത്തിന്റെ പ്രിയ യുവതാരം ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സുകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വില്ലൻ വേഷത്തിൽ ആണ് ഫഹദ് എത്തുന്നത്. രണ്ട് ഭാഗങ്ങൾ ആയി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗം ഡിസംബർ 17ന് തിയേറ്ററുകളിൽ എത്തും.

“ഹോം കണ്ട് ഇന്ദ്രൻസ് ചേട്ടനെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നി”, സിദ്ധാർത്ഥ്

ആഗ്രഹിച്ച തിരിച്ചു വരവ്, ആഗ്രഹിച്ച കൂട്ട്കെട്ട്; സത്യൻ ചിത്രത്തിന് പേരായി…