ദിലീപ് – അനു സിത്താര കൂട്ടുകെട്ടിന്‍റെ ‘ശുഭരാത്രി’, ലൊക്കേഷൻ ചിത്രങ്ങൾ വൻ ഹിറ്റ്!

0

ദിലീപ് – അനു സിത്താര കൂട്ടുകെട്ടിന്‍റെ ‘ശുഭരാത്രി’, ലൊക്കേഷൻ ചിത്രങ്ങൾ വൻ ഹിറ്റ്!

കെ പി വ്യാസൻ സംവിധാനം ചെയ്യുന്ന ‘ശുഭരാത്രി’ ആണ് ജനപ്രിയ നായകൻ ദിലീപിന്റെ പുതിയ ചിത്രം. അനു സിത്താര ആണ് ചിത്രത്തിൽ ദിലീപിന്റെ നായിക. ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുന്നത് ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ ആണ്.

ദിലീപും അനു സിത്താരയും വരണമാല്യം ഇട്ടു നിൽക്കുന്ന ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. സിനിമാ സ്നേഹികൾക്കിടയിൽ വൻ ഹിറ്റായ ഈ ചിത്രങ്ങൾ ചർച്ച ആയിരിക്കുക ആണ്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക് പേജുകളിൽ ആണ് സിത്താരയും ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

ചിത്രങ്ങൾ കാണാം:

അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രമാണ് വ്യാസൻ മുൻപ് സംവിധാനം ചെയ്ത ചിത്രം. അവതാരം മെട്രോ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയതും വ്യാസൻ ആയിരുന്നു.

ആരോമ മോഹൻ നിർമ്മിക്കുന്ന ഈ ചിത്രം യഥാർത്ഥ സംഭവികാസങ്ങളെ ആധാരമാക്കി ആണ് ഒരുങ്ങുന്നത് എന്നാണ് വിവരം.

സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, നാദിയ മൊയ്‌തു, സായ് കുമാർ, നെടുമുടി വേണു, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, ആശാ ശരത്, കെ പി എ സി ലളിത തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റു താരങ്ങൾ.