പ്രായത്തെ തോല്പിച്ച മമ്മൂക്ക, പതിനെട്ടാം പടിയിലെ ലുക്ക് വിസ്മയിപ്പിക്കുന്നു!
മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്ന ചിത്രം ആണ് പതിനെട്ടാം പടി. ഓഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന ഈ ചിത്രം ശങ്കര്‍ രാമകൃഷ്ണന്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഇന്നലെ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഈ ലുക്ക് ആണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച ആകുന്നത്.
അതിരപള്ളി വെള്ളച്ചാട്ടത്തിന്‍റെ പശ്ചാത്തലത്തില്‍ കഥാപാത്രമായി മമ്മൂട്ടി നില്‍ക്കുന്ന ചിത്രം ആണ് പുറത്തുവന്നിരിക്കുന്നത്. മുടി നീട്ടി വളര്‍ത്തി മാസ് ലൂക്കില്‍ ആണ് ചിത്രത്തില്‍ മമ്മൂട്ടി. ചിത്രം കാണാം:
പ്രായത്തെ തോല്‍പ്പിച്ച മമ്മൂട്ടി എന്നാണ് ചിത്രത്തിനെ കുറിച്ച് പൊതുവേ ഉള്ള അഭിപ്രായം. വന്‍ ചര്‍ച്ച ആകുന്ന ഈ മമ്മൂട്ടി ലുക്ക് ആരാധകര്‍ ആഘോഷമാക്കുക ആണ്.
അതിഥി വേഷം എങ്കിലും വളരെ പ്രാധാന്യം ഏറിയ വേഷം ആണ് പതിനെട്ടാം പടിയില്‍ മമ്മൂട്ടിയ്ക്കുള്ളത് എന്നാണ് റിപ്പോര്‍ട്ട്.