രാജയുടെ പ്രിയ കൃഷ്ണൻ മാമ ആയി വിജയരാഘവൻ; മധുരരാജ പോസ്റ്റർ പുറത്ത്…
പോക്കിരി രാജയിലെ രാജ എന്ന കഥാപത്രമായി മമ്മൂട്ടി എത്തുന്ന ചിത്രം ആണ് മധുരരാജ. ആദ്യ ഭാഗം സംവിധാനം ചെയ്ത വൈശാഖ് തന്നെ ആണ് ഈ ചിത്രവും ഒരുക്കുന്നത്. ചിത്രത്തിലെ സ്റ്റില്ലുകളും പോസ്റ്ററുകളും എല്ലാം ശ്രദ്ധേയമാകുക ആണ്. ചിത്രത്തിന്‍റെ പുതിയ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുക ആണ്.
ആദ്യ ഭാഗത്തിലെ അതേ കഥാപത്രത്തെ അവതരിപ്പിക്കാൻ നടൻ വിജയരാഘവനും മധുരരാജയിൽ ഉണ്ട്. രാജയുടെ അമ്മാവൻ ആയ കൃഷ്ണൻ എന്ന കഥാപാത്രത്തെ ആണ് വിജയരാഘവൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ നെടുമുടി വേണു, സലീം കുമാർ തുടങ്ങിയവർ അവതരിപ്പിക്കുന്ന കഥാപത്രങ്ങളുടെ പോസ്റ്ററുകളും അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു.
ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന മധുരരാജ നിർമ്മിക്കുന്നത് നെൽസൺ ഐപ്പ് ആണ്. ഈ ചിത്രത്തിലൂടെ തമിഴ് നടൻ ജയ് മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നു. പുലിമുരുകനിൽ ഡാഡി ഗിരിജ എന്ന ശ്രദ്ധേയമായ വില്ലൻ വേഷം അവതരിപ്പിച്ച ജഗപതി ബാബു ആണ് മധുരരാജയിലും വില്ലൻ വേഷത്തിൽ എത്തുന്നത്. ചിത്രം ഏപ്രിലിൽ വിഷു റിലീസ് ആയി തീയേറ്ററുകളിൽ എത്തും.