in

വീണ്ടും മാസ് ലുക്കിൽ ശിവ രാജ്കുമാർ; ബ്രഹ്മാണ്ഡ ചിത്രം ‘ഉത്തരകാണ്ഡ’യിലെ ഫസ്റ്റ് ലുക്ക് പുറത്ത്…

വീണ്ടും മാസ് ലുക്കിൽ ശിവ രാജ്കുമാർ; ബ്രഹ്മാണ്ഡ ചിത്രം ‘ഉത്തരകാണ്ഡ’യിലെ ഫസ്റ്റ് ലുക്ക് പുറത്ത്…

ഉത്തരകാണ്ഡ എന്ന ബ്രഹ്മാണ്ഡ കന്നഡ ചിത്രത്തിന്റെ ഒരു ബിഗ് അപ്ഡേറ്റ് കന്നഡ സൂപ്പർതാരം ഡോക്ടർ ശിവ രാജ്കുമാറിന്റെ ജന്മദിന ആഘോഷത്തിന് മുന്നോടിയായി പുറത്തുവന്നിരിക്കുകയാണ്. ഉത്തരകാണ്ഡ എന്ന ബ്രഹ്മാണ്ഡ കന്നഡ ചിത്രത്തിലെ ശിവ രാജ്കുമാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് റിലീസ് ആയിരിക്കുന്നത്. ‘ മാലിക’ എന്ന് പേരുള്ള കഥാപാത്രത്തെ ആണ് ശിവ രാജ്കുമാർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചിപ്പിക്കുന്നു.

വ്യത്യസ്ത മേക്കോവറിൽ ആരാധകരെ ത്രസിപ്പിക്കുന്ന ശിവ രാജ്കുമാർ ഈ ചിത്രത്തിലും ആ പതിവ് തെറ്റിക്കുന്നില്ല. ചോര പുരണ്ട മുഖവും ശരീരവുമായി മാസ്സ് അവതാരമായാണ് അദ്ദേഹം ഉത്തരകാണ്ഡയിലും എത്തുന്നത്. ഉത്തരകാണ്ഡ ടീം ഇതിനോടകം പുറത്ത് വിട്ട ഓരോ പോസ്റ്ററുകളും പോലെ ഈ വ്യത്യസ്തമായ പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ വലിയ കയ്യടി നേടുകയാണ്.

കാർത്തിക് ഗൗഡ, യോഗി ജി രാജു എന്നിവർ ചേർന്ന് കെആർജി സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ആക്ഷൻ ഡ്രാമ സംവിധാനം ചെയ്തിരിക്കുന്നത് രോഹിത് പടകി ആണ്. നടരാക്ഷസ ദാലി ധനഞ്ജയ, ഭാവന മേനോൻ, ഐശ്വര്യ രാജേഷ്, ദിഗാന്ത് മഞ്ചലേ എന്നിവരും വേഷമിട്ടിരിക്കുന്ന ഉത്തരകാണ്ഡ കന്നഡ സിനിമാ ഇൻഡസ്ട്രിയിലെ വമ്പൻ ചിത്രങ്ങളിലൊന്നാണ്. സംവിധായകൻ രോഹിത്, ശരത് മഞ്ജുനാഥ് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ അമിത് ത്രിവേദി സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അദ്വൈത ഗുരുമൂർത്തിയാണ്. ചരൺ രാജ് പശ്ചാത്തല സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിർ അനിൽ അനിരുദ്ധ് ആണ്. പിആർഒ ശബരി.

“പ്രേക്ഷകരുടെ മനസിലാണ് സിനിമ വിജയിക്കുന്നത് എന്നതിൻ്റെ തെളിവാണ് ദേവദൂതൻ”: നടൻ വിനീത്

വ്യാജ ജ്യോതിഷിയും ടൈം ട്രാവലും? ഞങ്ങളുടെ കഥ ഇങ്ങനെ അല്ല, ഭ.ഭ ബ ടീമിന്റെ പ്രതികരണം…