in

വ്യാജ ജ്യോതിഷിയും ടൈം ട്രാവലും? ഞങ്ങളുടെ കഥ ഇങ്ങനെ അല്ല, ഭ.ഭ ബ ടീമിന്റെ പ്രതികരണം…

വ്യാജ ജ്യോതിഷിയും ടൈം ട്രാവലും? ഞങ്ങളുടെ കഥ ഇങ്ങനെ അല്ല, ഭ.ഭ ബ ടീമിന്റെ പ്രതികരണം…

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി നവാഗത സംവിധായകൻ ധനഞ്ജയ് ശങ്കർ ഒരുക്കുന്ന ചിത്രമാണ് ഭ.ഭ ബ. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ പതിനാലിന് കോയമ്പത്തൂരിലാണ് ആരംഭിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രഖ്യാപനവും വിചിത്രമായ ടൈറ്റിലും പുറത്തു വന്നപ്പോൾ മുതൽ തന്നെ ഇതിന്റെ കഥയെ കുറിച്ചുള്ള വ്യത്യസ്തമായ ചർച്ചകൾ ആരാധകരും സിനിമ പ്രേമികളും സമൂഹ മാധ്യമങ്ങളിൽ ആരംഭിച്ചിരുന്നു.

ദിലീപ് ഈ ചിത്രത്തിൽ ഒരു വ്യാജ ജ്യോതിഷി ആയാണ് അഭിനയിക്കുന്നതെന്ന് ചിലർ പറഞ്ഞപ്പോൾ, ചിലരുടെ ഭാവനയിൽ ഈ ചിത്രം ഒരു ടൈം ട്രാവൽ കഥയാണ് പറയുന്നത്. ഏതായാലും ഒട്ടേറെ കഥകൾ പ്രേക്ഷകരുടെ ഭാവനയിൽ വിരിഞ്ഞത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. അതിനെ കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ട ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച പല കഥകളും വളരെ ആവേശഭരിതമായ കഥകളാണെന്നും, എന്നാൽ തങ്ങളുടെ ചിത്രത്തിന്റെ കഥ ഇതൊന്നുമല്ലെന്നും അവർ വ്യക്തമാക്കി. പ്രേക്ഷകരുടെ സ്നേഹത്തിനും പിന്തുണക്കും അവർ നന്ദിയും പറയുന്നു.

അഭിനേതാക്കളായ ഫാഹിം സഫറും നൂറിൻ ഷരീഫും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. ശരണ്യ പൊൻവണ്ണൻ, സിദ്ധാർഥ് ഭരതൻ, ബാലു വർഗീസ്, തമിഴ് താരം റെഡിൻ കിങ്സ്ലി തുടങ്ങി വലിയ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. പ്രശസ്ത തെന്നിന്ത്യൻ കൊറിയോഗ്രഫർ സാൻഡി മാസ്റ്ററും ഈ ചിത്രത്തിന്റെ ഭാഗമാണ്.

ജേക്കബിന്റെ സ്വർഗരാജ്യം, ലവ് ആക്ഷൻ ഡ്രാമ, ഹൃദയം, ഫിലിപ്സ്, എങ്കിലും ചന്ദ്രികെ, പുലി മുരുകൻ എന്നീ ചിത്രങ്ങളിൽ വിനീത് ശ്രീനിവാസൻ, വൈശാഖ്, ധ്യാൻ ശ്രീനിവാസൻ, ആൽഫ്രഡ്‌ കുര്യൻ ജോസഫ്, ആദിത്യൻ ചന്ദ്രശേഖരൻ എന്നിവരുടെ സംവിധാന സഹായിയായി പ്രവർത്തിച്ച ആളാണ് ഭ.ഭ ബ ഒരുക്കുന്ന ധനഞ്ജയ് ശങ്കർ.

വീണ്ടും മാസ് ലുക്കിൽ ശിവ രാജ്കുമാർ; ബ്രഹ്മാണ്ഡ ചിത്രം ‘ഉത്തരകാണ്ഡ’യിലെ ഫസ്റ്റ് ലുക്ക് പുറത്ത്…

“ഗോസ്റ്റ് ഡിറ്റക്ടർ ഉപയോഗിച്ച് യക്ഷിയെ പിടിക്കാൻ വിനയ് ഫോർട്ട്”; ചിത്തിനി ട്രെയിലർ പുറത്ത്…