‘അമിതമായ സ്നേഹം ഭയാനകമാകും’; ആരാധ്യ ദേവി – രാം ഗോപാൽ വർമ്മ ചിത്രം ‘സാരി’ ഏപ്രിൽ 4ന്, ട്രെയിലർ ശ്രദ്ധനേടുന്നു…

ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘സാരി’ ഏപ്രിൽ 4ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിൽ മലയാളിയായ ആരാധ്യ ദേവിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം രവി വർമ്മയാണ് നിർമ്മിച്ചത്.
‘അമിതമായ സ്നേഹം ഭയാനകമാകും’ എന്ന ടാഗ് ലൈനോടുകൂടി എത്തുന്ന ഈ ചിത്രം ഒരു സാരി ധരിച്ച യുവതിയോടുള്ള യുവാവിൻ്റെ ഭ്രാന്തമായ അഭിനിവേശവും അത് പിന്നീട് അപകടകരമായ വഴിത്തിരിവുകളിലേക്ക് നയിക്കുന്നതുമാണ് പ്രമേയം. സത്യ യാദു അവതരിപ്പിക്കുന്ന കഥാപാത്രം സാരി ധരിച്ച ആരാധ്യ ദേവിയുടെ കഥാപാത്രത്തെ പിന്തുടരുകയും അയാളുടെ വികാരങ്ങൾ അപകടകരമായ തലത്തിലേക്ക് എത്തുകയും ചെയ്യുന്നു.
ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് എഐ ആണ് എന്നത് ഒരു പ്രത്യേകതയാണ്. ആർജിവി ഡെൻ നടത്തിയ കോർപ്പറേറ്റ് സെലക്ഷനിലൂടെയാണ് ശ്രീലക്ഷ്മി സതീഷ് എന്ന ആരാധ്യ ദേവി ഈ സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യുന്ന ഈ ചിത്രം കേരളത്തിൽ സ്നേഹം മൂവീസ്, സൻഹാ സ്റ്റുഡിയോ റിലീസ് എന്നിവർ ചേർന്നാണ് വിതരണം ചെയ്യുന്നത്. വാർത്തപ്രചരണം: പി.ശിവപ്രസാദ്