in

“ആരംഭ കഥ അറിയേണ്ടേ”; സ്റ്റീഫനായി പ്രണവ് മോഹൻലാൽ, എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ്…

“സ്റ്റീഫൻ്റെ കഥകൾ ഇനിയും ബാക്കി”; സ്റ്റീഫനായി പ്രണവ് മോഹൻലാൽ, എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ്…

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാനിലെ സർപ്രൈസ് കഥാപാത്രത്തിൻ്റെ കാരക്‌റ്റർ പോസ്റ്റർ പുറത്ത് വിട്ട് പൃഥ്വിരാജ്. മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി എന്ന നായക കഥാപാത്രത്തിൻ്റെ യൗവന കാലം അവതരിപ്പിക്കുന്ന പ്രണവ് മോഹൻലാലിൻ്റെ പോസ്റ്റർ ആണ് ഇന്ന് റിലീസ് ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തിയ പ്രണവ്, ഈ ചിത്രത്തിൻ്റെ മൂന്നാം ഭാഗത്തിലാണ് നിർണ്ണായക വേഷം ചെയ്യുക.

മാർച്ച് 27 നു ആഗോള റിലീസായി എത്തിയ എമ്പുരാൻ ഇപ്പൊൾ മലയാള സിനിമയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുകയാണ്. ഇതിനോടകം 200 കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയ ഈ ചിത്രം മലയാള സിനിമയിലെ എല്ലാ ഓപ്പണിംഗ് റെക്കോർഡുകളും തകർത്തു. ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്. കേരളത്തിൽ നിന്ന് ആദ്യ 5 ദിനം കൊണ്ട് 54 കോടിയോളം കളക്ഷൻ നേടിയ ചിത്രം വിദേശത്ത് നിന്ന് നേടിയത് 121 കോടി രൂപയാണ്. റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും മികച്ച പ്രകടനം നടത്തിയ ചിത്രം 26 കോടി അവിടെ നിന്നും സ്വന്തമാക്കി. മലയാള സിനിമയുടെ ഓവർസീസ് ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം വൈകാതെ തന്നെ കേരളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ആയും, മലയാളം കണ്ട ഏറ്റവും വലിയ ആഗോള ഗ്രോസർ ആയും മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, എറിക് എബണി, കാർത്തികേയ ദേവ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ ഒരുക്കുന്ന പുതിയ ഹൊറർ ചിത്രത്തിലാണ് പ്രണവ് ഇപ്പൊൾ വേഷമിടുന്നത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം പ്രണവ് നായകനായി എത്തുന്ന ചിത്രമാണിത്.

‘അമിതമായ സ്നേഹം ഭയാനകമാകും’; ആരാധ്യ ദേവി – രാം ഗോപാൽ വർമ്മ ചിത്രം ‘സാരി’ ഏപ്രിൽ 4ന്, ട്രെയിലർ ശ്രദ്ധനേടുന്നു…

സ്ത്രീധന നിരോധന നിയമത്തിൻ്റെ ദുരുപയോഗത്തെക്കുറിച്ചുള്ള ചിത്രം ‘ദി വെർഡിക്ട് 498എ’ പ്രഖ്യാപിച്ചു…