in

റീ റിലീസ് ട്രെൻഡിന് ആവേശമേകാൻ അമൽ നീരദ് – പൃഥ്വിരാജ് ടീമും; ‘അൻവർ’ 4K ഒക്ടോബർ 18ന്

റീ റിലീസ് ട്രെൻഡിന് ആവേശമേകാൻ അമൽ നീരദ് – പൃഥ്വിരാജ് ടീമും; ‘അൻവർ’ 4K ഒക്ടോബർ 18ന്

പൃഥ്വിരാജ് – അമൽ നീരദ് ടീം ഒന്നിച്ച മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം ‘അൻവർ’ റീ റിലീസിനെത്തുന്നു. പൃഥ്വിരാജ് സുകുമാരന്റെ ജന്മദിന വാരം പ്രമാണിച്ച്, മലയാളത്തിലും തമിഴിലുമായി ഒക്ടോബർ 18 ന് ചിത്രം റീ റിലീസ് ചെയ്യും. ഡോൾബി അറ്റ്മോസ് ഫോർ കെയിലാണ് ചിത്രം വീണ്ടും പ്രേക്ഷകരെ ത്രസിപ്പിക്കാനെത്തുന്നത്.

സെലിബ്സ് ആൻഡ് റെഡ് കാർപെറ്റിന്റെ ബാനറിൽ രാജ് സക്കറിയാസ് നിർമ്മിച്ച ഈ ചിത്രം ആദ്യം റിലീസ് ചെയ്തത് 2010 ലാണ്. വൻ ഹൈപ്പിൽ റിലീസ് ചെയ്ത ചിത്രത്തിന് വലിയ വരവേൽപ്പ് ആയിരുന്നു അന്ന് ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങളും അമൽ നീരദിന്റെ മേക്കിങ്ങും യുവാക്കൾക്കിടയിലും ക്യാമ്പസുകളിലും തരംഗമായി മാറുകയും ചെയ്തു.

സാഹിത്യകാരനായ ഉണ്ണി ആർ, അമൽ നീരദ് എന്നിവർ ചേർന്ന് രചിച്ച ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനൊപ്പം പ്രകാശ് രാജ്, ലാൽ, മംമ്‌ത മോഹൻദാസ്, അസിം ജമാൽ, സമ്പത് രാജ്, ജിനു ജോസെഫ്, സുധീർ കരമന, സായ് കുമാർ, ഗീത, നിത്യ മേനോൻ, സലിം കുമാർ, ശ്രീജിത്ത് രവി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

ഛായാഗ്രഹണം- സതീഷ് കുറുപ്പ്, സംഗീതം- ഗോപി സുന്ദർ, എഡിറ്റർ- വിവേക് ഹർഷൻ, കലാസംവിധാനം- ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ- തപസ് നായക്, ആക്ഷൻ – അനൽ അരശ്, വസ്ത്രാലങ്കാരം- പ്രവീൺ വർമ്മ, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, പ്രോക്ഷൻ കൺട്രോളർ- അനിൽ മാത്യു, പ്രൊമോഷൻസ് -വിപിൻ പോഫാക്റ്റിയോ, ഡിസൈൻസ്- മിൽക്ക് വീഡ്, പിആർഒ- ശബരി, അരുൺ പൂക്കാടൻ.

ഹോംബാലെ – ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര 2’ ൽ മോഹൻലാൽ?; ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രം

വരുൺ തേജിന്റെ നായികമാരായി മീനാക്ഷിയും നോറയും; ‘മട്ക’ നവംബർ 14ന്, സെക്കൻ്റ് ലുക്ക് പുറത്ത്