in

വരുൺ തേജിന്റെ നായികമാരായി മീനാക്ഷിയും നോറയും; ‘മട്ക’ നവംബർ 14ന്, സെക്കൻ്റ് ലുക്ക് പുറത്ത്

വരുൺ തേജിന്റെ നായികമാരായി മീനാക്ഷിയും നോറയും; ‘മട്ക’ നവംബർ 14ന്, സെക്കൻ്റ് ലുക്ക് പുറത്ത്

തെലുങ്ക് താരം വരുൺ തേജിനെ നായകനാക്കി കരുണ കുമാർ രചിച്ചു സംവിധാനം ചെയ്യുന്ന മട്കയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി. വൈറ എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും എസ്ആർടി എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ഡോ വിജേന്ദർ റെഡ്ഡി തീഗലയും രജനി തല്ലൂരിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം വരുൺ തേജ് നായകനാകുന്ന ഏറ്റവും ചിലവേറിയ ചിത്രമാണ്. അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം നവംബർ 14 ന് റിലീസ് ചെയ്യും.

ഇന്ന് പുറത്തിറങ്ങിയ സെക്കൻ്റ് ലുക്ക് പോസ്റ്ററിൽ റെട്രോ ലുക്കിൽ സ്യൂട്ട് ധരിച്ച്, ചുണ്ടിൽ സിഗരറ്റുമായി സ്റ്റൈലിഷ് ലുക്കിലാണ് വരുൺ തേജിനെ അവതരിപ്പിച്ചിരിക്കുന്നത്. നാല് ഗെറ്റപ്പിൽ വരുൺ തേജ് പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ നായകന്റെ 24 വർഷത്തെ യാത്രയാണ് അവതരിപ്പിക്കാൻ പോകുന്നത്. മീനാക്ഷി ചൗധരിയും നോറ ഫത്തേഹിയുമാണ് ചിത്രത്തിലെ നായികമാർ. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.

View this post on Instagram

A post shared by Varun Tej Konidela (@varunkonidela7)

നവീൻ ചന്ദ്ര, സലോനി, അജയ് ഘോഷ്, കന്നഡ കിഷോർ, രവീന്ദ്ര വിജയ്, പി രവിശങ്കർ എന്നിവരും വേഷമിടുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജിവി പ്രകാശ് കുമാർ, ഛായാഗ്രഹണം- എ കിഷോർ കുമാർ, എഡിറ്റിംഗ്- കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ- കിരൺ കുമാർ മാനെ, സിഇഒ- ഇവിവി സതീഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ആർകെ ജാന, പ്രശാന്ത് മാണ്ഡവ, സാഗർ, വസ്ത്രാലങ്കാരം- കിലാരി ലക്ഷ്മി, മാർക്കറ്റിങ്- ഹാഷ്ടാഗ് മീഡിയ. പിആർഒ- ശബരി.

റീ റിലീസ് ട്രെൻഡിന് ആവേശമേകാൻ അമൽ നീരദ് – പൃഥ്വിരാജ് ടീമും; ‘അൻവർ’ 4K ഒക്ടോബർ 18ന്

രജനികാന്ത് ചിത്രം വേട്ടയ്യന് യു എ സർട്ടിഫിക്കറ്റ്; വൻ താരനിരയുമായി ചിത്രം ഒക്ടോബർ 10 ന് എത്തും…