in

തീയും നിഴലും പോലെ ഭയം പടർത്താൻ പ്രണവ് മോഹൻലാലും രാഹുൽ സദാശിവനും; ‘എൻഎസ്എസ് 2’ പൂർത്തിയായി

പ്രണവ് മോഹൻലാലിനെ നായകനാക്കി ഭ്രമയുഗം ഫെയിം രാഹുൽ സദാശിവൻ ഒരുക്കുന്ന ഹൊറർ ത്രില്ലർ പൂർത്തിയായി…

മലയാളത്തിന്റെ യുവതാരം പ്രണവ് മോഹൻലാലിനെ നായകനാക്കി പ്രശസ്ത സംവിധായകൻ രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായി. “എൻഎസ്എസ് 2” എന്ന് താൽകാലികമായി ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്.

കഴിഞ്ഞ വർഷം മെഗാസ്റ്റാർ മമ്മൂട്ടി നായകനായ, പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ബ്ലാക്ക് ആൻഡ് വൈറ്റ് ചലച്ചിത്രം ഭ്രമയുഗത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഷെയ്ൻ നിഗം നായകനായ ഭൂതകാലം, സൂപ്പർ വിജയം നേടിയ ഭ്രമയുഗം എന്നിവക്ക് ശേഷം രാഹുൽ സദാശിവൻ വീണ്ടും ഒരു ഹൊറർ ത്രില്ലറുമായി എത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായതിന്റെ സൂചന നല്കി കൊണ്ട് സംവിധായകൻ രാഹുൽ ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ ആളിക്കത്തുന്ന തീയും അഭിനേതാവായ പ്രണവ് മോഹൻലാലിൻ്റെ നിഴൽ രൂപവും കാണാം.

വർഷങ്ങൾക്ക് ശേഷം എന്ന ബ്ലോക്ക്ബസ്റ്റർ വിനീത് ശ്രീനിവാസൻ ചിത്രത്തിന് ശേഷം പ്രണവ് നായകനായെത്തുന്ന ഈ ചിത്രം മാർച്ച് അവസാന വാരത്തിൽ വടകരയിലാണ് ചിത്രീകരണം ആരംഭിച്ചത്. കൊച്ചിയിലും ചിത്രത്തിന് ഷൂട്ട് ഉണ്ടായിരുന്നു. ചിത്രത്തിലെ മറ്റു താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ അതിഥി വേഷത്തിലും പ്രണവ് എത്തിയിരുന്നു.

രാഹുൽ സദാശിവൻ- പ്രണവ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷെഹ്നാദ് ജലാൽ, സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യർ, എഡിറ്റർ- ഷഫീക് മുഹമ്മദ് അലി എന്നിവരാണ്. പൊന്മാൻ സംവിധാനം ചെയ്ത ജ്യോതിഷ് ശങ്കർ കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് സംഘട്ടനം ഒരുക്കിയത് കലൈ കിങ്‌സൺ ആണ്.

മികച്ച അഡ്വാൻസ് ബുക്കിംഗ്, വൻ തിരിച്ചുവരവിനൊരുങ്ങി സൂര്യ; കാർത്തിക് സുബ്ബരാജ് ചിത്രം ‘റെട്രോ’ മെയ് ഒന്നിന്

100 കോടി ക്ലബ്ബുകൾ ‘തുടരും’; മോഹൻലാലിന് ദക്ഷിണേന്ത്യൻ സിനിമയിൽ സമാനതകളില്ലാത്ത റെക്കോർഡ്…