തൊണ്ണൂറുകളിലേക്ക് പ്രേക്ഷകരെ തിരികെ കൊണ്ടു പോകാൻ ‘പല്ലൊട്ടി 90s കിഡ്സ്’; ടീസർ

‘പല്ലൊട്ടി 90s കിഡ്സ്’ എന്ന പേരിൽ 90കളിലെ ബാല്യകാലത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന ഒരു ചിത്രം പ്രേക്ഷകരിലേക്ക് എത്തുവാൻ തയ്യാറെടുക്കുക ആണ്. പ്രേക്ഷകരുടെ പ്രിയ യുവ താരങ്ങളായ അർജ്ജുൻ അശോകനും ബാലു വർഗീസും കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിതിൻ രാജ് ആണ്. സിനിമാ പ്രാന്തൻ ഫിലിം പ്രൊഡക്ഷന്റെ ബാനറിൽ സംവിധായകൻ കൂടിയായ സാജിദ് യഹിയ ആണ് ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്.
തൊണ്ണൂറുകളിൽ പെട്ടികടകളിൽ സുലഭമായി ലഭിച്ചിരുന്ന ഒരുതരം മിഠായിയുടെ പേരാണ് ചിത്രത്തിന്റെ ടൈറ്റിൽ ആയ പല്ലൊട്ടി. ഇതേ പേരിൽ ജിതിൻ രാജ് ഒരുക്കിയ ഷോർട്ട് ഫിലിമിന്റെ സിനിമാ രൂപമാണ് ചിത്രം. 1 മിനിറ്റ് 22 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ടീസർ 90 കളിലെ ബാല്യകാലം ആഘോഷമാക്കിയവരുടെ മനസിൽ നൊസ്റ്റാൾജിയ നിറയ്ക്കുന്ന ഒന്നാണ്. ടീസർ:
ദീപക് വാസൻ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മാസ്റ്റർ ഡാവിഞ്ചി, മാസ്റ്റർ നീരജ് കൃഷ്ണ, മാസ്റ്റർ ആദിഷ് പ്രവീൺ, നിരുപമ രാജീവ്, അനുലക്ഷ്മി, സൈജു കുറുപ്പ്, സുധി കോപ, ദിനേശ് പ്രഭാകർ, നിരഞ്ജന അനൂപ്, അജിഷ, അനു പ്രഭ, തങ്ക സുബ്രഹ്മണ്യൻ, തങ്കം, ഉമ, ജിയോ എം4 ടെക്, ഫൈസൽ ആലി, എബു വലായംകുളം എന്നിവര്‍ ആണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഷാരോൺ ശ്രീനിവാസ് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്‍റെ എഡിറ്റർ രോഹിത് വി എസ് വാരിയത്ത് ആണ്. സംഗീതവും പശ്ചാത്തല സംഗീതവും മണികണ്ഠൻ അയ്യപ്പനാണ് ഒരുക്കിയത്.