in , ,

പൊന്നിയിൻ സെൽവനിലെ ഡിലീറ്റഡ് വീഡിയോ ഗാനം നിർമ്മാതാക്കൾ പുറത്തുവിട്ടു…

പൊന്നിയിൻ സെൽവനിലെ ഡിലീറ്റഡ് വീഡിയോ ഗാനം നിർമ്മാതാക്കൾ പുറത്തുവിട്ടു…

മണിരത്നം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ 1’ മികച്ച സിനിമാനുഭവം ആണ് തിയേറ്ററുകളിലും ശേഷം ഒടിടിയിൽ എത്തിയപ്പോളും പ്രേക്ഷകർക്ക് സമ്മാനിച്ചത്. അതുകൊണ്ട് തന്നെ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ചിത്രം തമിഴ് നാട്ടിൽ നിന്ന് റെക്കോർഡ് കാഴ്ചക്കാരെ സ്വന്തമാക്കി ഇൻഡസ്ട്രി ഹിറ്റ് ആയി മാറുകയും ചെയ്തു. എന്നിരുന്നാലും പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച ഒരു ഗാനം ചിത്രത്തിൽ നിന്ന് ഒഴിവാക്കിയത് ചർച്ചയായിരുന്നു. ഇപ്പോൾ ആ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുക ആണ് അണിയറപ്രവർത്തകർ.

സൊൾ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനം ആണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. തൃഷയെ കുന്ദവൈ ദേവി ആയി അവതരിപ്പിക്കാൻ പദ്ധതിയിട്ട ഗാനമാണിതെന്നും എന്നാൽ കാർത്തിയെ കണ്ടുമുട്ടുന്നതിന്റെ വിവരണത്തിന് തടസ്സമാകുമെന്നതിനാൽ ഉപേക്ഷിച്ചുവെന്ന് ആണ് എഡിറ്റർ ശ്രീകർ പ്രസാദ് പറഞ്ഞത്. ഇപ്പോൾ ഓണലൈനായി ഗാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുക ആണ്. റഹ്മാൻ സംഗീതം പകർന്ന ഈ ഗാനം ആലപിച്ചത് രക്ഷിത സുരേഷ് ആണ്. കൃതിക നെൽസൺ ആണ് വരികൾ രചിച്ചിരിക്കുന്നത്. നിരവധി പ്രത്യേകതകൾ നിറഞ്ഞൊരു ഗാനം കൂടിയാണ് ഇത്.

എആർ റഹ്മാൻ നിരവധി രാജ്യങ്ങളിൽ സഞ്ചരിച്ച് തനതായ ഉപകരണ ശബ്ദങ്ങൾ ശേഖരിച്ചിരുന്നു എന്ന് റിപ്പോർട്ടുകൾ മുൻപേ തന്നെ വന്നിരുന്നു. എന്നാൽ ഈ ഗാനം പ്രധാന ഉപകരണങ്ങളൊന്നും ഉപയോഗിച്ചല്ല ഒരുക്കിയിരിക്കുന്നത്. വെള്ളത്തിന്റെ ശബ്ദത്തിലൂടെയും കണങ്കാലിലൂടെയും സ്ത്രീകളുടെ കോറസിലൂടെയും ആണ് റഹ്മാൻ ഈ ഗാനം ഒരുക്കിയത്. ഇതിന് ഒപ്പം ഗായിക രക്ഷിത സുരേഷിന്റെ ശബ്ദം കൂടി ചേർന്നപ്പോൾ ഗാനം പൂർണ്ണമാകുകയും ചെയ്തു. ആംബിയന്റ് ശബ്ദങ്ങൾ ഒരു തൽക്ഷണ പ്രഭാവം തന്നെ സൃഷ്ടിച്ചു, അത് പ്രേക്ഷകർക്ക് വ്യക്തമായ വിവരണം നൽകുകയും ചെയ്യുന്നു. വീഡിയോ ഗാനം കാണാം:

ബിഗ് സ്ക്രീനിൽ 3 ഷോകൾ, ശേഷം ഒടിടി റിലീസ്; ‘അറിയിപ്പ്’ ട്രെയിലറും പുറത്ത്…

‘ഹൃദയം’ കീഴടക്കിയ വർഷം; 2022ലെ ഒന്നാമൻ പ്രണവ് – വിനീത് ചിത്രം…