in , ,

ത്രില്ലടിപ്പിക്കാൻ ‘ലവ്’ തമിഴിലും; ഭരതിന്റെ അൻപതാം ചിത്രത്തിന്റെ ട്രെയിലർ എത്തി…

‘ലവ്’ ഇനി തമിഴിലും ത്രില്ലടിപ്പിക്കും; ഭരത് – വാണി ഭോജൻ ചിത്രത്തിന്‍റെ ടീസർ പുറത്ത്…

ഷൈൻ ടോം ചാക്കോ, രജീഷ വിജയൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ ‘ലവ്’ തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. ‘ലവ്’ എന്ന് തന്നെ പേരിട്ടിരിക്കുന്ന ഈ സസ്പെൻസ് ത്രില്ലർ ചിത്രത്തിന്റെ ടീസർ ഓൺലൈനിൽ പുറത്തിറക്കിയിരിക്കുക ആണ് നിർമ്മാതാക്കൾ. ഭരതും വാണി ഭോജനുമാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2003ൽ ശങ്കറിന്റെ ബോയ്‌സിലൂടെ അരങ്ങേറ്റം കുറിച്ച നടൻ ഭരതിന്റെ 50-ാമത്തെ ചിത്രം എന്ന പ്രത്യേകതയോടെ ആണ് ‘ലവ്’ എത്തുക. ആർപി ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്ന ഈ ചിത്രം ആർപി ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്നതും അദ്ദേഹം തന്നെയാണ്.

മികച്ച ഗുണനിലവാരത്തിൽ തന്നെ ലവ് തമിഴിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട് എന്ന സൂചന നൽകുന്നുണ്ട് 1 മിനിറ്റ് 34 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി ജി മുത്തയ്യയും എഡിറ്റിംഗ് അജയ് മനോജും നിർവ്വഹിക്കുന്നു. റോണി റാഫേൽ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നു. ആ പാ രാജയാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ഭരത്, വാണി ഭോജൻ എന്നിവരെ കൂടാതെ വിവേക് ​​പ്രസന്ന, രാധാ രവി, ഡാനിയൽ ആനി പോപ്പ്, സ്വയം സിദ്ധ, ആദംസ് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ റിലീസ് പ്ലാനുകളെ കുറിച്ചുള്ള സൂചനകൾ ഒന്നും ഇതുവരെയും നിർമ്മാതാക്കൾ നൽകിയിട്ടില്ല. ടീസർ:

‘റാം’ രണ്ട് ഭാഗങ്ങളാക്കാൻ കാരണം കെജിഎഫും പുഷ്പയുമോ? ജീത്തുവിന്റെ മറുപടി ഇങ്ങനെ…

ബിഗ് സ്ക്രീനിൽ 3 ഷോകൾ, ശേഷം ഒടിടി റിലീസ്; ‘അറിയിപ്പ്’ ട്രെയിലറും പുറത്ത്…