in , ,

വർഷങ്ങളായി മലയാളം ആഘോഷമാക്കിയ ആ പാട്ട് ഇനി 2K ദൃശ്യ മികവിൽ…

വർഷങ്ങളായി മലയാളം ആഘോഷമാക്കിയ ആ പാട്ട് ഇനി 2K ദൃശ്യ മികവിൽ…

മലയാളികൾക്ക് പ്രിയങ്കരമായ ഒരുപാട് ഗാനങ്ങൾ ഉണ്ട്. എന്നാൽ വർഷങ്ങളായി ആഘോഷിക്കപ്പെടുന്ന ഗാനങ്ങൾ ഏതെന്ന് ചോദിച്ചാൽ ആദ്യം മനസിൽ എത്തുക രണ്ട് ഗാനങ്ങൾ ആയിരിക്കും. നരനിലെ ‘വെൽ മുരുകാ ഹരോ ഹര’യും നരസിംഹം എന്ന ചിത്രത്തിലെ ‘പഴനിമല മുരുകന്’ നും ആണ് ആ ഗാനങ്ങൾ.

രണ്ട് ഗാനകളിലും മുരുകനും ഉണ്ട് മോഹൻലാൽ എന്ന സൂപ്പർതാരവും ഉണ്ട് ഒപ്പം എം ജി ശ്രീകുമാറും ഉണ്ട്. ഉത്സവ അന്തരീക്ഷം സൃഷ്‌ടിച്ചു ആഘോഷമാക്കാൻ വർഷങ്ങളായി കൂട്ട് പിടിക്കുന്ന ഗാനങ്ങൾ. മോഹൻലാലിന്റെ സൂപ്പർ സ്റ്റാർഡം ആഘോഷമാക്കിയ ഗാനങ്ങൾ. എന്തോ ഇഷ്ടമാണ് ഈ അടിപൊളി ഗാനങ്ങൾ മലയാളികൾക്ക് എന്ന് പറയാം. ഇപ്പോളിതാ നരസിംഹത്തിലെ ഈ ഹിറ്റ് ഗാനം 2k വീഡിയോ ക്വാളിറ്റിയിൽ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ്.

ഗാനം കാണാം:

എം ജി രാധാകൃഷ്ണൻ ആണ് നരസിംഹം സിനിമയുടെ സംഗീത സംവിധായകൻ. 5 ഗാനങ്ങൾ ആയിരുന്നു 2000ത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ഉണ്ടായിരുന്നത്. ഗിരീഷ് പുത്തഞ്ചേരി ആണ് വരികൾ എഴുതിയത്. 5 ഗാനങ്ങളിൽ ‘ആരോടും ഒന്നും മിണ്ടാതെ’ എന്ന ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. എല്ലാ ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. സിനിമ ആകട്ടെ സകല റെക്കോർഡുകളും തകർത്ത് അക്കാലത്തെ ഏട്ടവ വലിയ വിജയ സിനിമയായി മാറുകയും ചെയ്തു.

“ചേട്ടന്‍റെയും മൂത്താപ്പയുടെയും സിനിമകള്‍ കാണുന്നത് ഫാൻ ബോയ് ആയിട്ടാണ്”, മക്ബൂൽ സൽമാൻ

ഡയമണ്ട് പോലെ ഷൈൻ ചെയ്യാൻ പീറ്റർ; ഭീഷ്മ ക്യാരക്ടർ പോസ്റ്റർ…