in

“ചേട്ടന്‍റെയും മൂത്താപ്പയുടെയും സിനിമകള്‍ കാണുന്നത് ഫാൻ ബോയ് ആയിട്ടാണ്”, മക്ബൂൽ സൽമാൻ

“ചേട്ടന്‍റെയും മൂത്താപ്പയുടെയും സിനിമകള്‍ കാണുന്നത് ഫാൻ ബോയ് ആയിട്ടാണ്”, മക്ബൂൽ സൽമാൻ

മമ്മൂട്ടി കുടുംബത്തിൽ നിന്ന് സിനിമയിലേക്ക് എത്തിയ മറ്റൊരു താരമാണ് മക്ബൂൽ സൽമാൻ. മമ്മൂട്ടിയുടെ അനുജൻ ഇബ്രാഹിം കുട്ടിയുടെ മകൻ ആണ് മഖ്ബൂൽ. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി മഖ്‌ബൂലിന് മൂത്താപ്പയും യുവതാരം ദുൽഖർ ചേട്ടനും ആണ്. ഇരുവരെയും കുറിച്ചു പറയാൻ മഖ്‌ബൂലിന് ആവേശം മാത്രം.

ഒരു ഫാൻ ബോയ് എന്ന നിലയിൽ ആണ് ചേട്ടൻ ദുൽഖറിന്റെയും മൂത്താപ്പ മമ്മൂട്ടിയുടെയും ചിത്രങ്ങൾ തിയേറ്ററിൽ കാണുന്നത് എന്ന് മഖ്‌ബൂൽ പറയുന്നു. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിൽ വന്ന ചർച്ചയിൽ ആണ് മക്ബൂൽ മനസ് തുറന്നത്. മഖ്ബൂലിന്റെ വാക്കുകൾ:

“കുറുപ്പ് ഫസ്റ്റ് ഡെ ഫസ്റ്റ് ഷോ തന്നെ തീയേറ്ററിൽ പോയി കണ്ടത് ആണ്, ഒരുപാട് നാളുകൾക്ക് ശേഷം തിയേറ്ററുകൾ ഓപ്പൺ ആക്കി ആദ്യം പോയി കണ്ട സിനിമ ആണ്. തീയേറ്ററിലെ ഓളം ഒരു പ്രത്യേക ഫീൽ ആണ്. അതൊന്ന് എക്സ്പീരിയൻസ് ചെയ്യാൻ ഫസ്റ്റ് ഡെ ഫസ്റ്റ് ഷോ തന്നെ പോയി കണ്ടു.”

“തീയേറ്ററിൽ കയറി കഴിഞ്ഞാൽ ചേട്ടന്റെ സിനിമകൾ ഒരു ഫാൻ ബോയ് എന്ന നിലയിൽ ആണ് കാണുന്നത്. മൂത്താപ്പയുടെ സിനിമ കാണുമ്പോളും അദ്ദേഹത്തിന്റെ ഫാൻ ബോയ് ആയാണ് കാണുന്നത്”

ഡീപ് ആയിട്ടുള്ള സിനിമ ചർച്ചകൾ തങ്ങൾക്ക് ഇടയിൽ ഉണ്ടാവാറില്ലേലും ചെയ്യാൻ പോകുന്ന സിനിമകളെ പറ്റിയൊക്കെ പരസ്പരം സംസാരിക്കാറുണ്ട് എന്ന് അദ്ദേഹം പറയുന്നു. കുടുംബത്തിൽ ആയാലും പ്രൊഫഷണലിൽ ആയാലും ഉയർന്ന് നിൽക്കുന്ന ആളാണ് മൂത്താപ്പ, കൺഫ്യൂഷൻ ഉണ്ടാകുമ്പോൾ അദ്ദേഹത്തിനോട് ചോദിച്ചാൽ കൃത്യമായ സൊലൂഷൻ ലഭിക്കാറുണ്ട് എന്നും മഖ്ബൂൽ കൂട്ടിച്ചേർത്തു.

കസബ, അബ്രഹാമിന്‍റെ സന്തതികള്‍, മാസ്റ്റർപീസ് എന്നീ മമ്മൂട്ടി ചിത്രങ്ങളില്‍ മഖ്ബൂൽ സൽമാൻ അഭിനയിച്ചിരുന്നു. ഉടയോൾ എന്ന ചിത്രമാണ് മഖ്ബൂലിന്‍റെ ഇനി വരാനിരിക്കുന്ന ചിത്രം. മിഥുൻ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശരത് അപ്പാനി, സ്വാസിക എന്നിവർ ആണ് മറ്റ് താരങ്ങൾ.

സൂപ്പർ സ്റ്റാർഡം ആഘോഷിക്കാൻ ‘ആറാട്ട്’ ട്രെയിലർ ഉടൻ; വിശേഷങ്ങൾ പങ്കുവെച്ച് ബി ഉണ്ണികൃഷ്ണൻ…

വർഷങ്ങളായി മലയാളം ആഘോഷമാക്കിയ ആ പാട്ട് ഇനി 2K ദൃശ്യ മികവിൽ…