in

ഡയമണ്ട് പോലെ ഷൈൻ ചെയ്യാൻ പീറ്റർ; ഭീഷ്മ ക്യാരക്ടർ പോസ്റ്റർ…

ഡയമണ്ട് പോലെ ഷൈൻ ചെയ്യാൻ പീറ്റർ; ഭീഷ്മ ക്യാരക്ടർ പോസ്റ്റർ…

മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വത്തിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞ ദിവസം സംവിധായകൻ അമൽ നീരദ് പുറത്തുവിട്ടിരുന്നു. സൗബിൻ ഷാഹിന്റെ കഥാപത്രത്തെ ആയിരുന്നു ആദ്യ ക്യാരക്ടർ പോസ്റ്ററിൽ അവതരിപ്പിച്ചത്.

ഇപ്പോളിതാ രണ്ടാമത്തെ പോസ്റ്റർ പുറത്തുവന്നിരിക്കുന്നു. യുവ നടന്മാരിൽ ശ്രദ്ധേയനായ ഷൈൻ ടോം ചാക്കോയുടെ കഥാപാത്രത്തെ ആണ് പുതിയ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. പീറ്റർ എന്ന കഥാപാത്രത്തെ ആണ് ഷൈൻ ടോം ചാക്കോ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

പോസ്റ്റർ കാണാം:

അജാസ് എന്ന കഥാപത്രത്തെ ആണ് സൗബിൻ ഷാഹിർ അവതരിപ്പിക്കുന്നത് എന്ന് മുൻപ് പുറത്തിറങ്ങിയ പോസ്റ്ററിൽ വെളിപ്പെടുത്തിയിരുന്നു. വമ്പൻ വരവേൽപ്പ് ആണ് സോഷ്യൽ മീഡിയയിൽ ഈ പോസ്റ്ററിന് ലഭിച്ചത്. അൻപതിനായിരത്തോളം ലൈക്സ് ആണ് അമൽ നീരദ് പങ്കുവെച്ച ഈ പോസ്റ്ററിന് ലഭിച്ചത്.

ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആരാധകർ ആവേശപൂർവ്വം സ്വീകരിക്കുന്നതിന്റെ സൂചന ആണ് ഈ പോസ്റ്ററുകൾക്ക് ലഭിക്കുന്ന ഈ സ്വീകാര്യത. ദേവദത്ത് ഷാജിയും അമൽ നീരദും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

വർഷങ്ങളായി മലയാളം ആഘോഷമാക്കിയ ആ പാട്ട് ഇനി 2K ദൃശ്യ മികവിൽ…

സൂപ്പർ ഹീറോ ടെസ്റ്റിന് ടെൻഷൻ അടിച്ച് ‘മിന്നൽ മുരളി’; പ്രൊമോ…