in , ,

‘മയിൽപ്പീലി ഇളകുന്നു കണ്ണാ’: പത്തൊമ്പതാം നൂറ്റാണ്ടിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്…

‘മയിൽപ്പീലി ഇളകുന്നു കണ്ണാ’: പത്തൊമ്പതാം നൂറ്റാണ്ടിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്…

വിനയൻ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ രണ്ടാമത്തെ വിഡീയോ ഗാനം നിർമ്മാതാക്കൾ റിലീസ് ചെയ്തു. ‘മയിൽപ്പീലി ഇളകുന്ന കണ്ണാ’ എന്ന് തുടങ്ങുന്ന ഗാനം ആണ് നിർമ്മാതാക്കൾ പുറത്തിറക്കിയത്. എം.ജയചന്ദ്രൻ ആണ് ഗാനത്തിന് സംഗീതം ഒരുക്കിയത്. റഫീഖ് അഹമ്മദ് ആണ് വരികൾ രചിച്ചത്. മൃദുല വാരിയർ, കെ എസ് ഹരിശങ്കർ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്.

4 മിനിറ്റ് 16 സെക്കന്റ് ദൈർഘ്യമുണ്ട് വീഡിയോ ഗാനത്തിന്. ദീപ്തി സതി ആണ് ഈ ഗാന രംഗത്തിലെ പ്രധാന താരം. നായകൻ സിജു വിൽസണും മറ്റ് പ്രധാന താരങ്ങളും ഗാന രംഗത്ത് മുഖം കാണിക്കുന്നുണ്ട്. കൊട്ടാരത്തിന് ഉള്ളിൽ നൃത്തരംഗമായി ആണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. വീഡിയോ കാണാം:

മലയാളത്തിന് പഴശ്ശിരാജയും കായംകുളം കൊച്ചുണ്ണിയും സമ്മാനിച്ച ശ്രീ ഗോകുലം മൂവീസ് ആണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രവും നിർമ്മിക്കുന്നത്. 100 ശതമാനവും കൊമേഴ്‌സ്യൽ സിനിമയായി ഒരുക്കുന്ന ചിത്രത്തിൽ മാസ് ഹീറോ ആയി ആണ് നായകൻ സിജു വിൽസണെ അവതരിപ്പിക്കുന്നത് എന്ന് സംവിധായകൻ വിനയൻ വെളിപ്പെടുത്തിയിരുന്നു. ചിത്രം ഓണം റിലീസ് ആയാണ് തീയേറ്ററുകളിൽ എത്തുന്നത്.

ദിലീപിന്‍റെ നായികയായി തമന്ന മലയാളത്തിലേക്ക്; അരുൺ ഗോപി ചിത്രത്തിന് തുടക്കമായി…

പൊളിറ്റിക്കൽ ത്രില്ലറിലൂടെ തിരിച്ചു വരവിന് സിബി മലയില്‍; അതിഗംഭീരമായി ‘കൊത്ത്’ ട്രെയിലർ…