in , ,

പൊളിറ്റിക്കൽ ത്രില്ലറിലൂടെ തിരിച്ചു വരവിന് സിബി മലയില്‍; അതിഗംഭീരമായി ‘കൊത്ത്’ ട്രെയിലർ…

സിബി മലയലിന്റെ പൊളിറ്റിക്കൽ ത്രില്ലർ; ആസിഫും റോഷനും നായകന്മാർ; ട്രെയിലർ എത്തി…

ആറ് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ‘കൊത്ത്’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുക ആണ് മലയാളത്തിന്റെ പ്രിയ സംവിധായകനായ സിബി മലയിൽ. ആസിഫ് അലി, റോഷൻ മാത്യൂസ്, നിഖില വിമൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രമൊരു പൊളിറ്റിക്കൽ ത്രില്ലർ ആണ്. ഹേമന്ത് കുമാറിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ‘കൊത്ത്’ സെപ്റ്റംബർ 23 ന് തിയേറ്ററുകളിൽ എത്തും. റിലീസിന് മുന്നോടിയായി നിര്‍മ്മാതാക്കള്‍ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറക്കി.

ഒരു കുടുംബത്തിലെ ഏതാനും അംഗങ്ങളുടെ ശവസംസ്കാര ചടങ്ങുകളോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. ആ കുടുംബത്തിൽ ബാക്കിയായത് ഷാനു എന്ന കുട്ടി മാത്രം. ഷാനുവിന്റെ കുടുംബം ക്രൂരമായി കൊലചെയ്യപ്പെട്ടു. ഷാനുവിന്റെ വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. ശക്തമായ രാഷ്ട്രീയ വിശ്വാസമുള്ള ഷാനു പാർട്ടിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ്. രക്തച്ചൊരിച്ചിലുകളും കൊലപാതകങ്ങളും ചിത്രത്തിന്റെ ഇതിവൃത്തം ആകുന്നു എന്ന് ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കാം. തീവ്രമായ ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് കൊത്ത് എന്ന് ട്രെയിലർ വാഗ്ദാനം നൽകുന്നു. ട്രെയിലർ:

രഞ്ജിത്ത്, ശ്രീലക്ഷ്മി, സുദേവ് നായർ, ശ്രീജിത്ത് രവി, വിജിലേഷ് കരിയാട്, അതുൽ രാം കുമാർ, ശിവൻ സോപാനം, ദിനേശ് ആലപ്പി, രാഹുൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘മയിൽപ്പീലി ഇളകുന്നു കണ്ണാ’: പത്തൊമ്പതാം നൂറ്റാണ്ടിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്…

2 മില്യൺ കാഴ്ച്ചക്കാർ; പ്രേക്ഷക പ്രീതി നേടി നിവിന്റെ ‘പടവെട്ട്’ ടീസർ കുതിക്കുന്നു…