ദിലീപിന്‍റെ നായികയായി തമന്ന മലയാളത്തിലേക്ക്; അരുൺ ഗോപി ചിത്രത്തിന് തുടക്കമായി…
തെന്നിന്ത്യൻ സൂപ്പർ നായിക തമന്ന ആദ്യമായി ഒരു മലയാള സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുക ആണ്. നടൻ ദിലീപിന്റെ നായികയായി ആണ് മലയാളത്തിലേക്ക് താരം എത്തുന്നത്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പൂജ കൊട്ടാരക്കര ക്ഷേത്രത്തിൽ നടന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ഉദയകൃഷ്ണ ആണ് തിരക്കഥ രചിക്കുന്നത്. ദിലീപ്, അരുൺ ഗോപി, ഉദയകൃഷ്ണയും മറ്റ് അണിയറപ്രവർത്തകർക്ക് ഒപ്പം കൊട്ടാരക്കരയിൽ നടന്ന പൂജയിൽ തമന്നയും പങ്കചേർന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറയുക ആണ്.
അജിത് വിനായക ഫിലിംസിന്റെ 5 മത്തെ പ്രോജക്ട് ആയി ആണ് ചിത്രം ഒരുങ്ങുന്നത്. ദിലീപിന്റെ കരിയറിലെ 147ആം മത്തെ ചിത്രം കൂടിയാണ് ഇത്. അതുകൊണ്ട് ടൈറ്റിൽ നൽകിയിട്ടില്ലാത്ത ഈ ചിത്രം ആരാധകർക്ക് ഇടയിൽ ഡി 147 എന്ന പേരിലാണ് അറിയപ്പെടുന്നത്. രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഗോപി ദിലീപ് കൂട്ട്കെട്ട് ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ വൻ പ്രതീക്ഷ ആണ് ആരാധകർക്ക് ഈ ചിത്രത്തിലുള്ളത്.
ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹാകൻ. വിവേക് ഹർഷൻ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സാം സി എസ് ആണ്. വോയ്‌സ് ഓഫ് സത്യനാഥൻ ആണ് ഇപ്പോൾ നിർമ്മാണത്തിലുള്ള മറ്റൊരു ദിലീപ്. ജോജു ജോർജും പ്രധാന വേഷത്തിലുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത് റാഫി ആണ്. വീണ നന്ദകുമാർ, സിദ്ദിഖ്, ജോണി ആന്റണി തുടങ്ങിയവരും താരനിരയിൽ ഉണ്ട്.