മമ്മൂട്ടി ചിത്രം പരോളിന്‍റെ ടീസർ നാളെ പുറത്തിറങ്ങും!
മാർച്ച് അവസാനം റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടിയുടെ പരോൾ എന്ന ചിത്രത്തിന്റെ ടീസർ നാളെ പുറത്തിറങ്ങും. ശരത് സന്തിത് സംവിധാനം ചെയ്യുന്ന ഈ ചിത്രം സഖാവ് അലക്സ് എന്ന നായക കഥാപാത്രമായി ആണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്‍റെ പോസ്റ്ററുകൾ ഇതിനോടകം തന്നെ ആരാധകർ ആഘോഷമാക്കി കഴിഞ്ഞു. ചിത്രത്തിലുള്ള പ്രതീക്ഷയും വർദ്ധിച്ചിരിക്കുക ആണ്.
അജിത് പൂജപ്പുര തിരക്കഥ രചിച്ച ഈ ചിത്രം ആന്റണി ഡിക്രൂസ് എന്റർടൈൻമെന്റ് ആണ് നിർമിക്കുന്നത്. ഇനിയ, മിയ എന്നിവർ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാർച്ച് 31ന് ആണ് പരോൾ തീയേറ്ററുകളിൽ എത്തുന്നത്.