in

മോഹന്‍ലാലിന്‍റെ ഒടിയന് ഒപ്പം പ്രണവ് മോഹന്‍ലാല്‍ ചിത്രവും?

മോഹന്‍ലാലിന്‍റെ ഒടിയന് ഒപ്പം പ്രണവ് മോഹന്‍ലാല്‍ ചിത്രവും?

ഇന്ന് മലയാള സിനിമ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായ ഒടിയൻ. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വി എ ശ്രീകുമാർ മേനോൻ ആണ്. മോഹൻലാൽ, പ്രകാശ് രാജ്, മഞ്ജു വാര്യർ, സിദ്ദിഖ്, നരെയ്ൻ, ഇന്നസെന്റ് തുടങ്ങി വമ്പൻ താര നിര അണി നിരക്കുന്ന ഈ ചിത്രത്തിന്‍റെ ഫൈനൽ ഷെഡ്യൂൾ ഇപ്പോൾ പാലക്കാട് പുരോഗമിക്കുകയാണ്. ഈ ചിത്രത്തിന്‍റെ റിലീസ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല എങ്കിലും ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ വർഷം ഒക്ടോബർ മാസത്തിൽ പൂജ റിലീസ് ആയി ഒടിയൻ എത്തുമെന്നാണ്.

മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന ഒടിയൻ മലയാളം കണ്ട ഏറ്റവും വലിയ റിലീസും ആയിരിക്കും എന്നുറപ്പാണ്. എന്നാൽ ഇപ്പോൾ വരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഒടിയൻ എന്ന ചിത്രത്തിനൊപ്പം എത്താൻ സാധ്യതയുള്ളത് മോഹൻലാലിന്‍റെ മകന്‍ പ്രണവ് മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം ആയിരിക്കും എന്നാണ്. ടോമിച്ചൻ മുളകുപാടം നിർമ്മിച്ച് അരുൺ ഗോപി സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം ജൂണിൽ ആരംഭിക്കും. ഒന്നുകിൽ പൂജ റിലീസ് അല്ലെങ്കിൽ ക്രിസ്മസ് റിലീസ് ആയി ആണ് പ്രണവ് ചിത്രവും പ്ലാൻ ചെയ്യുന്നത് എന്നാണ് വിവരം.

ആദി, രാമലീല എന്നീ തങ്ങളുടെ ആദ്യ ചിത്രങ്ങള്‍ തന്നെ ബ്ലോക്ക്ബസ്റ്റർ ആക്കിയ പ്രണവും അരുൺ ഗോപിയും ഒന്നിക്കുന്ന ഈ ചിത്രവും വമ്പൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കി കാണുന്നത്. ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായാണ് അരുൺ ഗോപി- പ്രണവ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. ഏതായാലും പ്രണവ് ചിത്രം പൂജ റിലീസ് ആയി മാറിയാൽ മോഹൻലാലും പ്രണവ് മോഹൻലാലും ഒരുമിച്ചു എത്തുന്ന ഒരു ഡബിൾ ട്രീറ്റ് തന്നെ ആരാധകർക്ക് ലഭിക്കും എന്നുറപ്പ്. ഇനി ഒടിയൻ എന്ന ചിത്രത്തിന് ഒപ്പം അല്ലെങ്കിലും ക്രിസ്മസ് റിലീസ് ആയി പ്രണവ് ചിത്രം വന്നാലും മോഹൻലാൽ – പ്രണവ് മോഹൻലാൽ ആരാധകർക്ക് ഒക്ടോബർ മുതൽ അങ്ങോട്ട് ഉത്സവം ആയിരിക്കും എന്ന് ചുരുക്കം.

പൃഥ്വിരാജ് – ഹരിഹരൻ ടീമിന്‍റെ ബിഗ് ബജറ്റ് ചിത്രം വരുന്നു!

മമ്മൂട്ടി ചിത്രം പരോളിന്‍റെ ടീസർ നാളെ പുറത്തിറങ്ങും!