in

ഒടിയൻ ലൊക്കേഷൻ സ്റ്റില്ലുകൾ വൈറൽ ആകുന്നു; ചിത്രീകരണം പുരോഗമിക്കുന്നത് അതിരപ്പള്ളിയിൽ

ഒടിയൻ ലൊക്കേഷൻ സ്റ്റില്ലുകൾ വൈറൽ ആകുന്നു; ചിത്രീകരണം പുരോഗമിക്കുന്നത് അതിരപ്പള്ളിയിൽ

മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമായ ഒടിയൻ ഓരോ ദിവസവും പ്രേക്ഷകരെ ഞെട്ടിക്കുകയാണ് എന്ന് പറയാം. കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ഈ ചിത്രത്തിന്‍റെ ഫൈനൽ ഷെഡ്യൂളിന്‍റെ ഒരു ഭാഗം ഇപ്പോൾ അതിരപ്പള്ളി വെള്ളച്ചാട്ടത്തിനടുത്തു പുരോഗമിക്കുകയാണ്. രാത്രി പെയ്ത കനത്ത മഴ മൂലം കഴിഞ്ഞ ദിവസം രാത്രിയിലെ ചിത്രീകരണത്തിന് തടസ്സം നേരിട്ടെങ്കിലും ഇന്നും ചിത്രീകരണം അവിടെ തുടരും. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഇപ്പോൾ ഈ ചിത്രത്തിന്‍റെ ചില ലൊക്കേഷൻ സ്റ്റില്ലുകൾ ദിവസേന പുറത്തു വരികയാണ്.

സ്റ്റില്ലുകൾ ലീക് ആവുന്നതാണോ അതോ പ്രമോഷന്‍റെ ഭാഗമായി അണിയറ പ്രവർത്തകർ തന്നെ പുറത്തു വിടുന്നതാണോ എന്ന് വ്യക്തമല്ല. പക്ഷെ ഈ ലൊക്കേഷൻ സ്റ്റില്ലുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. അതിരപ്പള്ളിയിൽ ചിത്രത്തിലെ ഒരു ഗാന രംഗം ആണ് ഇപ്പോൾ ചിത്രീകരിക്കുന്നത് എന്നാണ് സൂചന. മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ പങ്കെടുക്കുന്ന ഈ ഗാന രംഗത്തിന് നൃത്ത സംവിധാനം ചെയ്യുന്നത് പ്രശസ്ത ഡാൻസ് മാസ്റ്റർ ആയ കലാ മാസ്റ്റർ ആണ്. ഇത് കൂടാതെ മോഹൻലാൽ ആരാധകർക്ക് വേണ്ടി ഒടിയൻ ലുക്കിൽ മോഹൻലാലും ഒപ്പം നടി മിയയും പ്രത്യക്ഷപ്പെടുന്ന ഒരു അടിപൊളി ഗാനം മൈ ജി പ്രൊമോഷന്‍റെ ഭാഗമായി ഇന്ന് റിലീസ് ചെയ്യും.

ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് മൈ ജി ഒഫീഷ്യൽ ഫേസ്ബുക് പേജിൽ ഈ പ്രൊമോഷൻ ഗാനം എത്തുക. മെയ് ആദ്യ വാരത്തോടെ ആണ് ഒടിയന്റെ ചിത്രീകരണം അവസാനിക്കുക . അതിനു ശേഷം വി എഫ് എക്സ് വർക്കിന്‌ മാത്രമായി ഏകദേശം മൂന്നു മാസത്തോളം സമയം വേണ്ടി വരും എന്നാണ് സൂചന. ഈ വർഷം ഒക്ടോബർ മാസത്തിൽ, പൂജ റിലീസ് ആയാവും ഒടിയൻ എത്തുക എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത് . പ്രകാശ് രാജ്, നരെയ്ൻ, ഇന്നസെന്റ്, സിദ്ദിഖ്, കൈലാഷ്, നന്ദു, സന അൽതാഫ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

 

‘ലൂസിഫർ’ എവിടം വരെ ആയി; ചിത്രത്തിന്‍റെ വിശേഷങ്ങളുമായി വീഡിയോ എത്തി!

ബ്രഹ്മാണ്ഡ ടീസറുമായി ദിലീപിന്‍റെ ‘കമ്മാര സംഭവം’; തീര്‍ച്ചയായും വിസ്മയിപ്പികും!