in

‘നീരാളി’യിലെ ഗാനങ്ങൾ എത്തുന്നു; ഓഡിയോ ലോഞ്ച് നാളെ വൈകുന്നേരം

‘നീരാളി’യിലെ ഗാനങ്ങൾ എത്തുന്നു; ഓഡിയോ ലോഞ്ച് നാളെ വൈകുന്നേരം

കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിന്‍റെ ഈ വർഷത്തെ ആദ്യ റിലീസ് ആയി എത്തുന്ന ചിത്രമാണ് ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കിയ നീരാളി. മലയാള സിനിമയിലെ ആദ്യ സർവൈവൽ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് നവാഗതനായ സാജു തോമസും, ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്‍റെ ബാനറിൽ സന്തോഷ് ടി കുരുവിളയും ആണ്.

ഈ ചിത്രത്തിന്‍റെ പോസ്റ്ററുകളും ടീസറും ട്രെയിലറും ഒക്കെ വമ്പന്‍ പ്രതീക്ഷ ആരാധകരില്‍ നല്‍കുന്നില്ലെങ്കിലും അവ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ നീരാളിയിലെ ഗാനങ്ങളും എത്താൻ പോവുകയാണ്.

നാളെ വൈകുന്നേരം ആണ് നീരാളിയുടെ ഓഡിയോ ലോഞ്ച്. ഓഡിയോ ലോഞ്ച് ഫങ്ക്ഷൻ മോഹൻലാലിന്‍റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി ലൈവ് ആയി സിനിമാ പ്രേമികളിലേക്ക് എത്തുമെന്ന് മോഹൻലാൽ അദ്ധേഹത്തിന്‍റെ ഒഫീഷ്യല്‍ പേജ് വഴി ഇന്ന് അറിയിച്ചു കഴിഞ്ഞു. പ്രശസ്ത സംഗീതജ്ഞനായ സ്റ്റീഫൻ ദേവസ്സിയാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. മാത്രമല്ല, കുറച്ചു നാളുകൾക്ക് ശേഷം മോഹൻലാൽ തന്‍റെ ചിത്രത്തിന് വേണ്ടി ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. പ്രശസ്ത ഗായിക ശ്രേയ ഘോഷാലിനൊപ്പം ഒരു മനോഹരമായ ഡ്യുയറ്റ് ആണ് മോഹൻലാൽ ആലപിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഈ വരുന്ന ജൂൺ പതിനഞ്ചിന് ഈദ് റിലീസ് ആയി ആണ് നീരാളി പ്രദർശനത്തിന് എത്തുക. മോഹൻലാലിന് ഒപ്പം സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, നാസ്സർ, പാർവതി നായർ, നാദിയ മൊയ്‌ദു, മേഘ മാത്യു തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സന്തോഷ് തുണ്ടിയിൽ ദൃശ്യങ്ങളൊരുക്കിയ നീരാളിക്ക് വേണ്ടി സംഘട്ടനമൊരുക്കിയത് ബോളിവുഡ് ഫൈറ്റ് മാസ്റ്ററായ സുനിൽ റോഡ്രിഗ്രസ് ആണ്. ഈ ചിത്രത്തിന്‍റെ സാങ്കേതിക വിഭാഗത്തിൽ പ്രവർത്തിച്ചിരിക്കുന്നവരിൽ ഏറെപ്പേരും ബോളിവുഡിൽ നിന്നുള്ളവരാണ്.

സാമി 2 ട്രെയിലർ മണിക്കൂറുകൾക്കകം തന്നെ യൂട്യൂബ് ട്രെൻഡിൽ നമ്പർ വൺ!

ബിഗ് ബജറ്റ് ആക്ഷൻ കോമഡി ചിത്രവുമായി മോഹന്‍ലാല്‍ – സിദ്ദിഖ്‌ ടീം വരുന്നു!