സാമി 2 ട്രെയിലർ മണിക്കൂറുകൾക്കകം തന്നെ യൂട്യൂബ് ട്രെൻഡിൽ നമ്പർ വൺ!
15 വർഷങ്ങൾക്ക് മുൻപ് 2003ൽ ആണ് സാമി എന്ന ചിത്രം പുറത്തിറങ്ങുന്നത്. ഹരി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നായക കഥാപാത്രമായ ആറുസാമിയെ അതിഗംഭീരമായി അവതരിപ്പിച്ചു വിക്രം കൈയടി നേടിയപ്പോൾ സിനിമയും ഹിറ്റ്. ചിത്രത്തിന് ഇപ്പോൾ രണ്ടാം ഭാഗം ഒരുങ്ങുക ആണ്. ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലർ ഓൺലൈനിൽ റിലീസ് ആയിരിക്കുക ആണ്.
മികച്ച വരവേൽപ്പ് ആണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിക്കുന്നത്. മണിക്കൂറുകൾക്കകം തന്നെ 1 മില്യൺ ആളുകൾ ട്രെയിലർ കണ്ടു കഴിഞ്ഞു. ഇപ്പോൾ യൂട്യൂബ് ട്രെൻഡിൽ ഒന്നാം സ്ഥാനത്തു ആണ് വിക്രമിന്‍റെ സാമി ട്രെയിലർ.
ഹിറ്റ് കഥാപാത്രമായ ആറുസാമിയെ വിക്രം ഒരിക്കൽ കൂടി അവതരിപ്പിക്കുന്നത് കാണാൻ ആകാംഷയോടെ കാത്തിരിക്കുക ആണ് ആരാധകർ. ഇപ്പോൾ ട്രെയിലറിന് ലഭിക്കുന്ന വരവേൽപ്പ് സൂചിപ്പിക്കുന്നതും അത് തന്നെ. പ്രണയവും ആക്ഷനും ഒക്കെ ഉൾകൊള്ളിച്ചു ഒരു പക്കാ മാസ് മസാല ചിത്രമായാണ് സാമി എത്തുന്നത്.
ആദ്യ ഭാഗത്തിൽ തൃഷ ആയിരുന്നു നായിക എങ്കിൽ രണ്ടാം ഭാഗത്തിൽ നായിക ആയി എത്തുന്നത് കീർത്തി സുരേഷ് ആണ്. ഷിബു തമീൻസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായഗ്രാഹകണം നിർവഹിച്ചിരിക്കുന്നത് വെങ്കടേഷ് ആണ്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം.