ബിഗ് ബജറ്റ് ആക്ഷൻ കോമഡി ചിത്രവുമായി മോഹന്‍ലാല്‍ – സിദ്ദിഖ്‌ ടീം വരുന്നു!

0

ബിഗ് ബജറ്റ് ആക്ഷൻ കോമഡി ചിത്രവുമായി മോഹന്‍ലാല്‍ – സിദ്ദിഖ്‌ ടീം വരുന്നു!

മലയാളത്തിന്‍റെ താര ചക്രവർത്തി മോഹൻലാലും മാസ്റ്റർ ഡയറക്ടർ സിദ്ദിക്കും ഒരിക്കൽ കൂടി ഒരുമിക്കാൻ പോകുന്നു എന്ന വാർത്ത കുറച്ചു നാൾ മുൻപേ തന്നെ വന്നിരുന്നു. ചിത്രത്തിന്‍റെ ഒഫീഷ്യൽ അനൗൺസ്‌മെന്റ് ഒന്നും ഇതുവരെ വന്നിട്ടില്ലെങ്കിലും മോഹൻലാലുമായി ആണ് താൻ അടുത്ത ചിത്രം ചെയ്യുന്നതെന്ന് ഒരു മാധ്യമ അഭിമുഖത്തിൽ സിദ്ദിഖ് വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ചില വിവരങ്ങൾ കൂടി പുറത്തു വന്നിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാൻ പാകത്തിന് പ്ലാൻ ചെയ്യുന്ന ഈ ചിത്രം ഒരു ബിഗ് ബജറ്റ് ആക്ഷൻ കോമഡി ചിത്രമായിരിക്കും. ബിഗ് ബ്രദർ എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന വർക്കിംഗ് ടൈറ്റിൽ.

ഈ ചിത്രത്തിൽ നയൻതാര നായിക ആയെത്തുമെന്നുള്ള വാർത്തകൾ സിദ്ദിഖ് നിഷേധിച്ചു. മോഹൻലാൽ മാത്രമാണ് ഇപ്പോൾ ഈ ചിത്രത്തിന്‍റെ ഭാഗമെന്നും, മറ്റു താരങ്ങളെ തീരുമിച്ചിട്ടില്ല എന്നും സിദ്ദിഖ് അറിയിച്ചു. താനും മോഹൻലാലും ഇതിനു മുൻപ് ചെയ്ത ചിത്രങ്ങളിൽ നിന്നെല്ലാം മാറി വളരെ വലിയ ക്യാൻവാസിൽ ആയിരിക്കും ഈ ചിത്രം ഒരുക്കുക എന്നും സിദ്ദിഖ് പറഞ്ഞു. ഇപ്പോൾ മനസ്സിലുള്ളത് ചിത്രത്തിന്‍റെ കഥ മാത്രമാണെന്നും, തിരക്കഥാ രചന ആരംഭിക്കാൻ പോകുന്നെ ഉള്ളു എന്നും സിദ്ദിഖ് പറയുന്നു.

ഇന്നസെന്റ്, മുകേഷ് എന്നിവരും ഈ ചിത്രത്തിന്‍റെ ഭാഗം ആവുമെന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ പരന്നിരുന്നു. തന്‍റെ മലയാള ചിത്രമായ ഭാസ്കർ ദി റാസ്കലിന്‍റെ തമിഴ് റീമേക് ആയിരുന്നു സിദ്ദിഖിന്‍റെ അവസാന റിലീസ്. മോഹൻലാൽ ചിത്രം കൂടാതെ ഭാസ്കർ ദി റാസ്കലിന്‍റെ ഹിന്ദി റീമേക്കും ഒരു ദിലീപ് ചിത്രവും സിദ്ദിഖ് പ്ലാൻ ചെയ്യുന്നുണ്ട്. മോഹൻലാൽ ചിത്രം നിർമ്മിക്കുന്നത് സിദ്ദിഖ് തന്നെയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വിയറ്റ്നാം കോളനി, ലേഡീസ് ആൻഡ് ജന്റിൽമാൻ എന്നീ ചിത്രങ്ങളിൽ ആണ് സിദ്ദിഖ് – മോഹൻലാല്‍ ടീം ഇതിന് മുന്‍പ് ഒരുമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here