in

ഹിറ്റ് യൂണിവേഴ്‌സിൽ മൂന്നാമനായി നാനിയുടെ മാസ് എന്ററി; ഹിറ്റ് 3 വരുന്നു…

ഹിറ്റ് യൂണിവേഴ്‌സിൽ മൂന്നാമനായി നാനിയുടെ മാസ് എന്ററി; ഹിറ്റ് 3 വരുന്നു…

തെലുങ്ക് സിനിമയുടെ സിനിമാറ്റിക്ക് യൂണിവേഴ്‌സ് ആയ ഹിറ്റ് വേഴ്‍സിലെ രണ്ടാമത്തെ ചിത്രമായ ‘ഹിറ്റ്: ദ് ഫസ്റ്റ് കേസ്’ കഴിഞ്ഞ ആഴ്ച തിയേറ്ററുകളിൽ എത്തിയിരിക്കുക ആണ്. പ്രേക്ഷകർക്ക് ചിത്രത്തിലുള്ള ഹൈപ്പിനോട് നീതി പുലർത്തിയ ചിത്രം മികച്ച പ്രകടനം ആണ് തെലുങ്ക് സംസ്ഥാനങ്ങളിലും ഓവർസീസിലും കാഴ്ച്ചവെക്കുന്നത്. രണ്ടാം ഭാഗത്തിൽ അദിവി ശേഷ് ആയിരുന്നു നായക വേഷത്തിൽ എത്തിയത്. 2020ൽ ഈ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായ ഹിറ്റ് ദ് ഫസ്റ്റ് കേസ് സംവിധാനം ചെയ്ത സൈലേഷ് കോലാനു ആണ് രണ്ടാമത്തെ ചിത്രവും തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് ചിത്രങ്ങളും നിർമ്മിച്ചത് തെലുങ്കിലെ യുവ നടനായ നാനി ആണ്. ഇപ്പോൾ ഹിറ്റ് യൂണിവേഴ്സിലെ മൂന്നാമത്തെ ചിത്രത്തെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരിക്കുക ആണ്.

നിർമ്മതാവ് കൂടിയായ നാനി തന്നെയാണ് ഹിറ്റ് 3യിൽ നായക വേഷത്തിൽ എത്തുക. അർജുൻ സർക്കാർ എന്ന കഥാപാത്രത്തെ ആണ് താരം ചിത്രത്തിൽ അവതരിപ്പിക്കുക. ഹിറ്റ് 2വിലും താരം അതിഥി വേഷത്തിൽ എത്തി സൂചനകൾ നൽകിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് ഹിറ്റ് 3 സ്ഥിരീകരിച്ചിരിക്കുക ആണ് താരം. ആദ്യത്തെ രണ്ട് ചിത്രങ്ങളെക്കാളും വലിയ ക്യാൻവാസിൽ ആയിരിക്കും മൂന്നാം ചിത്രം ഒരുങ്ങുക എന്ന വിവരവും പുറത്തുവരുന്നുണ്ട്. 50 കോടിയോളം മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രം അടുത്ത വർഷം ആദ്യം തന്നെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ചില ഭാഗങ്ങൾ ചിത്രീകരിക്കുക യുഎസ്എയിൽ ആണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

“നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ ചെയ്തതല്ല ഗോൾഡ്‌”; അൽഫോൻസ് പുത്രന്റെ പ്രതികരണം…

ഛത്രപതി ശിവജി മഹാരാജയായി അവതരിച്ച് അക്ഷയ് കുമാർ; ഫസ്റ്റ് ലുക്ക് വീഡിയോ…