in

ഛത്രപതി ശിവജി മഹാരാജയായി അവതരിച്ച് അക്ഷയ് കുമാർ; ഫസ്റ്റ് ലുക്ക് വീഡിയോ…

ഛത്രപതി ശിവജി മഹാരാജയായി അവതരിച്ച് അക്ഷയ് കുമാർ; ഫസ്റ്റ് ലുക്ക് വീഡിയോ…

ബോളിവുഡിന്റെ സൂപ്പർസ്റ്റാർ അക്ഷയ് കുമാർ മറാത്തി സിനിമയിലും അരങ്ങേറാൻ ഒരുങ്ങുക ആണ്. ‘വേദാന്ത് മറാത്തേ വീര്‍ ദൗദലേ സാത്തി’ എന്ന ചിത്രത്തിലൂടെ ആണ് അക്ഷയ് കുമാർ മറാത്തി സിനിമയിലേക്ക് എത്തുന്നത്. മറ്റൊരു ചരിത്ര വേഷമാണ് അക്ഷയ് കുമാർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഛത്രപതി ശിവജി മഹാരാജ ആയാണ് അക്ഷയെ ഈ ചിത്രത്തിൽ കാണാൻ ആവുക. ഇന്ന് മുതൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക ആണ് എന്ന വിവരം പങ്കുവെച്ചു കൊണ്ട് അക്ഷയ് കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിട്ടുണ്ട്. മറാത്തി കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ഈ ചിത്രം പുറത്തിറങ്ങും. അടുത്ത വർഷം ദീപാവലിയ്ക്ക് ചിത്രം തിയേറ്ററുകളിൽ എത്തിക്കാൻ ആണ് നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുന്നത്.

മുംബൈയിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം മഹേഷ് മഞ്‍ജരേക്കറാണ് ആണ് സംവിധാനം ചെയ്യുന്നത്. വസീം ഖുറേഷിയാണ് ചിത്രം നിർമ്മിക്കുന്നത്. ഹിന്ദവി സ്വരാജ്യത്തിന്റെ വിജയഗാഥയാണ് ചിത്രം പറയുന്നത്, സമാനതകളില്ലാത്ത മഹത്തായതും നിസ്വാർത്ഥവുമായ ത്യാഗത്തിന്റെയും കഥ . ജയ് ദുധാനെ, ഉത്കർഷ ഷിൻഡെ, വിശാൽ നികം, വിരാട് മഡ്‌കെ, ഹാർദിക് ജോഷി, സത്യ, അക്ഷയ്, നവാബ് ഖാൻ, പ്രവീൺ ടാർഡെ എന്നിവരടങ്ങുന്ന വലിയ ഒരു താരനിര ആണ് അക്ഷയ് കുമാറിന് ഒപ്പം ചിത്രത്തില്‍ അണിനിരക്കുന്നത്. ഫസ്റ്റ് ലുക്ക്:

View this post on Instagram

A post shared by Akshay Kumar (@akshaykumar)

ഹിറ്റ് യൂണിവേഴ്‌സിൽ മൂന്നാമനായി നാനിയുടെ മാസ് എന്ററി; ഹിറ്റ് 3 വരുന്നു…

മൂന്ന് ഷോകളുമായി മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’ തുടങ്ങുന്നു; തീയതികളും സമയവും ഇതാ…