“നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ ചെയ്തതല്ല ഗോൾഡ്”; അൽഫോൻസ് പുത്രന്റെ പ്രതികരണം…

തുടരെ തുടരെ ഹിറ്റുകൾ സമ്മാനിക്കുന്ന പൃഥ്വിരാജ് നായകനായ ചിത്രം. ‘പ്രേമം’ എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം റിലീസായി ഏഴ് വർഷങ്ങൾ ശേഷം എത്തുന്ന അൽഫോൻസ് പുത്രൻ ചിത്രം. ഗോൾഡിന്റെ പ്രധാന ആകർഷണങ്ങള്‍ ഇവയായിരുന്നു. പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരുന്ന ഈ ചിത്രം വ്യാഴാഴ്ച ആണ് തിയേറ്ററുകളിൽ എത്തിയത്. എന്നാൽ റിലീസായി ആദ്യ ഷോയ്ക്ക് ശേഷം തന്നെ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയകളിൽ ഒട്ടാകെ നിറഞ്ഞത്. ഇപ്പോളിതാ ഗോൾഡിന് ലഭിക്കുന്ന ഈ നെഗറ്റീവ് റിവ്യൂകളോട് പ്രതികരിച്ചിരിക്കുക ആണ് സംവിധായകൻ അൽഫോൻസ് പുത്രൻ.
സിനിമയെ ചായയോട് ഉപമിച്ചു ആണ് അൽഫോൻസ് പുത്രന്റെ പ്രതികരണം. ചായ ഉണ്ടാക്കുന്ന ആൾക്ക് അടുത്ത ചായ ഉണ്ടാക്കുമ്പോൾ ഉപകരിക്കുന്ന തരത്തിൽ അഭിപ്രായങ്ങൾ പറയണം എന്നാണ് അൽഫോൻസ് പുത്രൻ പറഞ്ഞു വെക്കുന്നത്. ഊള ചായ, വൃത്തിക്കെട്ട ചായ എന്നൊക്കെ പറയുമ്പോൾ അവിടെ ഈഗോ ആണ് വിജയിക്കുന്നത് എന്നും അതുകൊണ്ട് രണ്ട് പേർക്കും ഉപയോഗമില്ല എന്നും അൽഫോൻസ് പറയുന്നു.
പ്രേക്ഷകരെ വെറുപ്പിക്കാനോ ഉപദ്രവിക്കാനോ വിലപ്പെട്ട സമയം കളയാനോ ചെയ്തതല്ല ഈ സിനിമ എന്നും ഇനിയും തന്നെയും തന്റെ ടീമിനെയും സംശയികരുത് എന്നും അദ്ദേഹം കുറിക്കുന്നു. അൽഫോൻസ് പുത്രന്റെ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെ: “ഗോൾഡ് അങ്ങനെ എടുക്കാമായിരുന്നു… ഇങ്ങനെ എടുക്കാമായിരുന്നു എന്ന് പറയരുത്. കാരണം… ഞാനും ഗോൾഡ് എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത്… നേരത്തെ ഗോൾഡ് ചെയ്തു ശീലം ഉണ്ടെങ്കിൽ നിങ്ങൾ പറയുന്നത് ശെരിയാണ്.” അൽഫോൻസ് പുത്രന്റെ കുറിപ്പ് മുഴുവൻ രൂപത്തിൽ വായിക്കാം:
