‘ഹിറ്റ്’ ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സ്; ‘ഹിറ്റ് വേഴ്സ്’ അവതരിപ്പിച്ച് സംവിധായകൻ സംസാരിക്കുന്നു…
2020ൽ പുറത്തിറങ്ങിയ ‘ഹിറ്റ്: ദ് ഫസ്റ്റ് കേസ്’ എന്ന തെലുങ്ക് സസ്പെൻസ് ത്രില്ലർ മലയാള സിനിമ പ്രേക്ഷകരുടെ ഉൾപ്പെടെ ഇഷ്ടം നേടിയ ചിത്രമാണ്. സൈലേഷ് കൊളാനു തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിശ്വക് സെൻ ആയിരുന്നു. ഇപ്പോളിതാ ഹിറ്റ്: ദ് സെക്കൻഡ് കേസ് എന്ന പേരിൽ രണ്ടാമത്തെ ചിത്രവുമായി എത്തുക ആണ് ഈ ടീം. എന്നാൽ ഈ ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത് മലയാളികൾക്കും സുപരിചിതനായ അദിവി ശേഷ് ആണ്. ആദ്യ സിനിമയിലെ കഥയ്ക്ക് തുടർച്ച ഉണ്ടെന്ന് ഇരിക്കെ നായകനായി മറ്റൊരാൾ എത്തുന്നത് പ്രേക്ഷകർക്ക് ഇടയിൽ സംശയങ്ങൾ ഉണ്ടാക്കിയിരുന്നു. ഇപ്പോളിതാ ഇതിന് മറുപടി നൽകി ഒരു സ്‌പെഷ്യൽ വീഡിയോയുമായി എത്തിയിരിക്കുക ആണ് സംവിധായകൻ.
2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഹിറ്റ് വേഴ്സ് എന്ന പേരിൽ ഒരു സിനിമാറ്റിക്ക് യൂണിവേഴ്സ് പരിചയപ്പെടുത്തിയിരിക്കുക ആണ് സംവിധായകൻ. ഇന്ത്യയിലുടനീളമുള്ള ഒരു ഡിപ്പാർട്ട്‌മെന്റ് ആയി ഹിറ്റിനെ അദ്ദേഹം വ്യാപിപ്പിക്കുക ആണ് ഈ യൂണിവേഴ്സിലൂടെ. മുന്നോട്ട് നീങ്ങുമ്പോൾ വിവിധ ഓഫീസറുമാർ ചാർജ് എടുക്കുകയും ഈ യൂണിവേഴ്സിന്റെ വ്യാപ്തി വർധിക്കുകയും ചെയ്യും. രണ്ടാമത്തെ കേസ് തങ്ങൾ പ്രഖ്യാപിച്ചപ്പോൾ പ്രേക്ഷകർക് ആശ്ചര്യത്തോടെ നിരവധി ചോദ്യങ്ങൾ ചോദിച്ചിരുന്നു എന്നും നായകനിലുള്ള മാറ്റമായിരുന്നു അതിലൊന്ന് എന്നും സംവിധായകൻ പറയുന്നു. ആദ്യ നായകൻ എങ്ങും പോകുന്നില്ല എന്നും അദ്ദേഹവും ഈ യൂണിവേഴ്സിന്റെ ഭാഗമാണ്, നിരവധി ഓഫീസറുമാർ ചേർന്ന് ഒരു വലിയ കേസിന് ഒന്നിക്കുമ്പോൾ അദ്ദേഹത്തിന്റെ കഥയും പൂർണമാകും എന്നും സംവിധായകൻ സൈലേഷ് പറയുന്നു.
കെഡി എന്ന ഡിപ്പാർട്ട്‌മെന്റിൽ അറിയപ്പെടുന്ന കൃഷ്ണ ദേവ് ആണ് സെക്കൻഡ് കേസിലെ നായകൻ. ഹിറ്റിലേക്ക് കെഡി എത്തുമ്പോൾ ത്രില്ലും എന്റർടൈന്മെന്റും എസ്ട്ര ഡോസിൽ നൽകും എന്ന് സൈലേഷ് പറഞ്ഞു. ഹിറ്റ് 2 വിന് മുന്നോടിയായി ഹിറ്റ് 1 കാണണം എന്നില്ല എന്നും എന്നാൽ ആദ്യ കേസ് കണ്ടിട്ടുണ്ടെൽ കൂടുതൽ ആസ്വാദ്യകരമാകും രണ്ടാമത്തെ കേസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറിയ ചെറിയ താല്പര്യമുണർത്തുന്ന കണക്ഷനുകൾ ചിത്രങ്ങൾ തമ്മിൽ ഉണ്ട് എന്നും സംവിധായകൻ വെളിപ്പെടുത്തുന്നുണ്ട്. ടീസർ റിലീസ് തീയതിയും ഈ വീഡിയോയിലൂടെ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു. നവംബർ 3ന് ആണ് ഹിറ്റ് 2വിന്റെ ടീസർ റിലീസ് ചെയ്യുക. വീഡിയോ: