“ഞാൻ ആരാണെന്ന് കുറച്ചൂടെ വലുതാകുമ്പോൾ അച്ഛൻ പറഞ്ഞുതരും”; വീഡിയോ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ ‘മലൈക്കോട്ടൈ വാലിബനി’ന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു പിറന്നാൾ സന്ദേശം സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. നടൻ മണികണ്ഠൻ ആചാരിയുടെ മകൻ ഇസൈ മണികണ്ഠന് ഉള്ളത് ആണ് പിറന്നാൾ സന്ദേശം. മണികണ്ഠനെ ചേർത്തു നിർത്തി സൂപ്പർതാരം മോഹൻലാൽ ആണ് ഈ പിറന്നാൾ സന്ദേശ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. രാജസ്ഥാനിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഈ വീഡിയോ പ്രേക്ഷകരുമായി പങ്കുവെച്ചത് മണികണ്ഠൻ ആണ്.
പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ പറഞ്ഞ വാക്കുകളും ശ്രദ്ധേയമാകുകയാണ്. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ: ” ഹാപ്പി ബെർത്ത്ഡേ ഇസൈ മണികണ്ഠൻ. ഞാൻ ആരാണെന്ന് കുറച്ചൂടെ വലുതാകുമ്പോൾ അച്ഛനോട് ചോദിച്ചാൽ പറഞ്ഞു തരും. നന്നായിരിക്കട്ടെ. എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും എല്ലാം ഈശ്വരൻ നൽകട്ടെ.” മകന് കിട്ടുന്ന ഏറ്റവും വലിയ ബെർത്ത്ഡേ വിഷ് ആണെന്ന് മണികണ്ഠൻ വീഡിയോ പറഞ്ഞു. കുഞ്ഞു ഇസൈയുടെ ചിത്രവും മണികണ്ഠൻ വീഡിയോയിൽ പങ്കുവെച്ചു. വീഡിയോ: