ചിരിപടർത്തി മഞ്ജുവും സൗബിനും; ‘വെള്ളരിപട്ടണം’ ട്രെയിലർ…

0

“ഇന്ത്യ നമ്മുടെ കയ്യീന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പ് പോലെ”; ചിരിപടർത്തി ‘വെള്ളരിപട്ടണം’ ട്രെയിലർ…

മഞ്ജു വാര്യരും സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘വെള്ളരി പട്ടണം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സഹോദരങ്ങളായി ആണ് സൗബിനും മഞ്ജുവും എത്തുന്നത്. സമകാലിക കാലഘട്ടത്തിന്റെ ഒരു സാമൂഹിക ആക്ഷേപഹാസ്യവും അതേ പോലെ തന്നെ നർമ്മം കലർന്ന ഒരു ഫാമിലി എന്റർടെയ്‌നറും കൂടിയാണ് ഈ ചിത്രം എന്ന സൂചന ആണ് ട്രെയിലർ നൽകുന്നത്. സംവിധായകൻ മഹേഷ് വെട്ടിയാറും ശരത്ത് കൃഷ്ണയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

പ്രേക്ഷകരെ ചിരിപ്പിക്കുന്ന നിരവധി ഡയലോഗുകൾ 1 മിനിറ്റ് 37 സെക്കന്റ് ദൈർഘ്യം വരുനാണ് ട്രെയിലർ കട്ട്സിൽ തന്നെ നിരവധിയുണ്ട്. മഞ്ജു വാര്യരുടെയും സൗബിന്റെയും മികച്ച ഹാസ്യ പ്രകടനം തന്നെ ചിത്രത്തിലുണ്ടാകും എന്ന് ഉറപ്പിക്കുക ആണ് ട്രെയിലർ. മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് പിറകെ ഒരിക്കൽ കൂടി വലിയ പ്രതീക്ഷ ഉയർത്തുകയാണ് ഇപ്പോൾ റിലീസ് ചെയ്ത ട്രെയിലറും. ട്രെയിലർ കാണാം: