മോഹന്‍ലാല്‍ – സൂര്യ ചിത്രത്തിന്‍റെ ഒരു പ്രത്യേകത ചര്‍ച്ചയാകുന്നു; ചിത്രീകരണം ജൂണ്‍ 25ന് ആരംഭിക്കുന്നു
മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാലും തമിഴ് സുപ്പർതാരം സൂര്യയും ഒന്നിക്കുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ചിത്രത്തിന്‍റെ ചില പ്രത്യേകതകൾ ആണ് ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ച.
സൂര്യയുടെ 37-ാം മത്തെ ചിത്രം ആണ് ഇത്. അതെ സമയം മോഹൻലാലിന് ഇത് 337-ാം മത്തെ ചിത്രവും. തീർന്നില്ല ഇതിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്ന അല്ലു സിരിഷിന് ആകട്ടെ ഇത് 7-ാം മത്തെ ചിത്രവും ആണ്. ആകെ മൊത്തം ഒരു ഏഴിന്‍റെ കളി ആണ് എന്ന് പറയാം. എന്തായാലും ആരാധകർ ഈ പ്രത്യേകത ഏറ്റെടുത്തു കഴിഞ്ഞു.
മോഹൻലാൽ സൂര്യ ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ് ആണ്. തേന്മാവിൻ കൊമ്പത്ത് എന്ന മോഹൻലാൽ ചിത്രത്തിലൂടെ ഛായാഗ്രാഹകൻ ആയാണ് ആനന്ദ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലൂടെ ദേശീയ പുരസ്കാരവും അദ്ദേഹം നേടിയിരുന്നു. ഇന്ന് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ വീണ്ടും ഈ കൂട്ടുകെട്ട് ഒന്നിക്കുന്നു.
ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം വലിയ ബജറ്റിൽ ആണ് ഒരുങ്ങുന്നത്. സ്റ്റണ്ട് രംഗങ്ങൾ ഒരുക്കുന്നത് പീറ്റർ ഹെയ്‌ൻ ആണ്. അടുത്ത ആഴ്ചയിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. പല ഷെഡ്യൂളിൽ പൂർത്തിയാക്കുന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ ജൂണ്‍ 25ന് ലണ്ടനിൽ ആയിരിക്കും ആരംഭിക്കുക എന്നാണ് സൂചന.