ടെറസിൽ പതുങ്ങി നസ്രിയ, നിരീക്ഷിച്ച് ബേസിൽ; റിലീസ് പ്രഖ്യാപിച്ച് ‘സൂക്ഷ്മദര്‍ശിനി’യുടെ പുതിയ പോസ്റ്റർ പുറത്ത്…

ബേസിൽ ജോസഫും നസ്രിയ നസീമും ഒന്നിക്കുന്ന ‘സൂക്ഷ്മദര്‍ശിനി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. എം സി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 22ന് തിയേറ്ററുകളിലെത്തും. ലിബിനും അതുലും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്റെന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്.
റിലീസ് പ്രഖ്യാപിച്ച് പുറത്തുവന്ന പോസ്റ്ററും പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നത് ആണ്. വീടിന്റെ ടെറസിൽ പതുങ്ങിയിരുന്നു രഹസ്യമായി ഒരു മൊബൈൽ ഉപയോഗിക്കുന്ന നസ്രിയയും ഇത് നിരീക്ഷിക്കുന്ന ബേസിലിനെയും ആണ് ആണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ബേസിലും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.
#sookshmadarshini in cinemas from November 22nd! pic.twitter.com/2Si6vHELlg
— basil joseph (@basiljoseph25) October 22, 2024
എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു.രി, വിനായക് ശശികുമാർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര.
പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ: സര്‍ക്കാസനം, യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, പിആർഒ: ആതിര ദിൽജിത്ത്.