കോമഡി ഉത്സവം അവതാരകൻ മിഥുൻ ഇനി നായകൻ; സസ്പെൻസ് ത്രില്ലർ ‘ഇരട്ടിയിലെ പിടികിട്ടാപ്പുള്ളി’ ഒരുങ്ങുന്നു
ടിവി പ്രേക്ഷകരുടെ പ്രിയ താരം ആണ് മിഥുൻ രമേശ്. ഫ്ലവേർസ് ചാനലിൽ കോമഡി ഉത്സവത്തിന്‍റെ അവതാരകനും നടനുമായ മിഥുന് ആരാധകർ നിരവധി ആണ്. ഫാൻസ് അസോസിയേഷൻ വരെ മിഥുന് വേണ്ടി നിലവിൽ വന്നു കഴിഞ്ഞു. താരം ഇനി ഒരു മലയാള സിനിമയിൽ നായകനായി എത്തുക ആണ്. സതീഷ് കുമാർ ഒരുക്കുന്ന ഇരട്ടിയിലെ പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിൽ ആണ് മിഥുൻ നായകൻ ആകുന്നത്.
ഇരട്ടിയിലെ പിടികിട്ടാപ്പുള്ളി ഒരു സസ്പെൻസ് ത്രില്ലർ ആയാണ് ഒരുങ്ങുന്നത്. അൻഷാദ് എന്ന എസ് ഐയുടെ അനുഭവമാണ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. അനുരൂപ് കൊയിലാണ്ടിയും സർജി വിജയനും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പ്രശസ്ത തമിഴ് നടൻ ബോബി സിൻഹ ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാരം ചെയ്യുന്നുണ്ട്. ടിനി ടോം, ബിജു കുട്ടൻ, വിജയ രാഘവൻ, സലിം കുമാർ, കലാഭവൻ പ്രജോദ്, സുരഭി, തുഷാര തുടങ്ങിയവർ ആണ് ചിത്രത്തിൽ അണിനിരക്കുന്ന മറ്റു താരങ്ങൾ.
ഒപ്പം, വില്ലൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ ഫോർ മ്യൂസിക് ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രാഹകണം നൗഷാദ് ഷെരീഫ് ആണ്. ഹമീദ് കേരാടൻ, സുഭാഷ് വണിമേലും ചേർന്ന് കേരാടൻ ഫിലിംസ് എന്റർടൈൻമെന്റിന്‍റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്.