in , ,

ബട്ടർഫ്‌ളൈ എഫക്റ്റ് സൂചന നൽകി പുത്തൻ പ്രതീക്ഷയോടെ ‘എലോൺ’ ട്രെയിലർ എത്തി…

മോഹൻലാലിന്റെ പുതുവത്സര സമ്മാനമായി ‘എലോൺ’ ട്രെയിലർ എത്തി…

മോഹൻലാലിന്റെ അടുത്ത റിലീസ് ചിത്രമായ എലോണിന്റെ ട്രെയിലർ ജനുവരി 1ന് പുറത്തിറങ്ങുമെന്ന് മുമ്പ് നിർമ്മാതാക്കൾ അറിയിച്ചിരുന്നു. ഇപ്പോളിതാ പുതുവർഷത്തിൽ കൃത്യം 00.01ന് ട്രെയിലർ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുക ആണ്. രാജേഷ് ജയരാമൻ തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണിന്റെ ദൈർഘ്യമുള്ള ട്രെയിലർ ആണ് ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്നിരിക്കുന്നത്.

മഹാമാരിയുടെ കാലത്തെ കഥ പറയുന്ന എലോണിൽ മോഹൻലാൽ മാത്രമാണ് നടനായി സ്ക്രീനിൽ എത്തുക. ഐക്യരാഷ്ട്രസഭയുടെ സാർവത്രിക പ്രഖ്യാപന വകുപ്പിൽ പ്രവർത്തിക്കുന്ന കാളിദാസ് എന്ന് ആളായി ആണ് മുൻപ് പുറത്തിറങ്ങിയ ടീസറിൽ മോഹൻലാൽ സ്വയം പരിചയപ്പെടുത്തുന്നത്. എന്നാൽ ടീസറിൽ ഒരുപാട് ദുരൂഹതകൾ ഉള്ളതിനാൽ, താരത്തിന്റെ വ്യക്തിത്വം യഥാർത്ഥമാണോ അല്ലയോ എന്നത് ഉറപ്പ് പറയാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ റിലീസ് ചെയ്ത ട്രെയിലറിൽ ആകട്ടെ ബട്ടർഫ്ലൈ എഫക്റ്റും ചില സൂപ്പർ നാച്ചുറൽ സംഭവങ്ങളും വിഷയമാക്കുന്നുണ്ട്. ഫാസ്റ്റ് പേസ്ഡ് ആയിട്ടുള്ള ട്രെയിലർ കട്ട്സ് ആണ് പുറത്തുവന്നിരിക്കുന്നത്.

മോഹൻലാൽ മാത്രം സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, സിദ്ദിഖ് തുടങ്ങിയ താരങ്ങൾ ശബ്ദ സാന്നിദ്ധ്യമായി വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അഭിനന്ദൻ രാമാനുജം, പ്രമോദ് കെ പിള്ള എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. മുൻപ് മോഹൻലാലിന്റെ ഒപ്പം എന്ന ചിത്രത്തിൽ പ്രവർത്തിച്ച ബാൻഡ് 4 മ്യൂസിക്‌സാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. ജനുവരിൽ തന്നെ ചിത്രം തിയേറ്ററുകളിൽ എത്തും. റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ട്രെയിലർ:

‘ബാന്ദ്ര’യിൽ ദിലീപ് നിറഞ്ഞാടും; ന്യൂ ഇയർ സ്‌പെഷ്യൽ പോസ്റ്റർ പുറത്ത്…

‘ഗുരുവായൂരമ്പല നടയിൽ’ പൃഥ്വിരാജും ബേസിലും ഒന്നിക്കുന്നു; സംവിധാനം വിപിൻ ദാസ്…