in

പ്രതീക്ഷകൾ വാനോളം ഉയർത്തി മോഹൻലാൽ – ലിജോ ചിത്രം പ്രഖ്യാപിച്ചു…

“അടുത്ത ചിത്രം ലിജോയ്ക്ക് ഒപ്പം”; പ്രതീക്ഷകൾ നിറച്ച് മോഹൻലാലിന്റെ പ്രഖ്യാപനം…

ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന ഒരു ചിത്രത്തിന്റെ പ്രഖ്യാപനം ആണിപ്പോൾ വന്നിരിക്കുന്നത്. ആദ്യം അഭ്യൂഹങ്ങളായും പിന്നീട് പല ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളിലും ഒക്കെ നിറഞ്ഞത് പോലെ സൂപ്പർതാരം മോഹൻലാലും സൂപ്പർ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുക ആണ്. മോഹൻലാൽ ഔദ്യോഗികമായി അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ചിത്രം പ്രഖ്യാപിച്ചിരിക്കുക ആണ്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ് ബാനറില്‍ ഷിബു ബേബി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മാക്‌സ് ലാബ്‌സും സെഞ്ച്വറി ഫിലിംസും നിര്‍മ്മാണത്തില്‍ പങ്കാളികളാണ്. മോഹന്‍ലാലിന്റെ ട്വീറ്റ്:

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്ന ഈ ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒരു മമ്മൂട്ടി ചിത്രം പൂർത്തിയാക്കിയതിന് ശേഷമാണിപ്പോൾ ലിജോ മോഹൻലാലുമായി ഒന്നിക്കുന്നത്. മമ്മൂട്ടിയുടെ തന്നെ പ്രൊഡക്ഷൻ ഹൗസ് ആയ മമ്മൂട്ടി കമ്പനി നിർമ്മിച്ച ‘നൻപകൽ നേരത്ത് മയക്കം’ ആണ് ആ ചിത്രം. ഇതിന് ശേഷം മമ്മൂട്ടിയും ലിജോയും നെറ്റ്ഫ്ലിക്‌സ് ഒരുക്കുന്ന ചിത്രത്തിൽ ഒന്നിക്കും എന്ന് വാർത്തകൾ വന്നിരുന്നു എങ്കിലും പിന്നീട് ആ ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്യുക ആയിരുന്നു. ഇപ്പോൾ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രം തിയേറ്റർ റിലീസിന് തയ്യാറെടുക്കുമ്പോൾ ആണ് ലിജോയുടെ മോഹൻലാൽ ചിത്രത്തിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്.

തമിഴിലും ചർച്ചയാവാൻ ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’; ഐശ്വര്യ രാജേഷ് ചിത്രത്തിന്റെ ട്രെയിലർ…

‘കാന്താര’ തരംഗം തുടരുന്നു; ബോക്‌സ് ഓഫീസ് വിജയകുതിപ്പിൽ റോക്കി ഭായും പിന്നിലായി…