in

‘കാന്താര’ തരംഗം തുടരുന്നു; ബോക്‌സ് ഓഫീസ് വിജയകുതിപ്പിൽ റോക്കി ഭായും പിന്നിലായി…

‘കാന്താര’ തരംഗം തുടരുന്നു; ബോക്‌സ് ഓഫീസ് വിജയകുതിപ്പിൽ റോക്കി ഭായും പിന്നിലായി…

ഈ വർഷം ബോക്‌സ് ഓഫീസിന് പറയാൻ ഉണ്ടാവുക കന്നഡ സിനിമകളുടെ ചരിത്ര വിജയത്തിന്റെ കഥ ആയിരിക്കും. കെജിഎഫ് ചാപ്റ്റർ 2, വിക്രാന്ത് റോണ, 777 ചാർളി എന്നീ വിജയ ചിത്രങ്ങൾക്ക് പിറകെ വന്നു ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുക ആണ് ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ എന്ന ചിത്രം. കർണാടക ബോക്സ് ഓഫീസിൽ ചിത്രം കെജിഎഫ് ചാപ്റ്റർ 2വിന്റെ റെക്കോർഡ് വരെ തകർത്തിരിക്കുക ആണ്. വിറ്റഴിഞ്ഞ ടിക്കറ്റുകളുടെ കണക്കിൽ ആണ്കെജിഎഫ് ഫ്രാഞ്ചൈസിയിലെ രണ്ട് ചിത്രങ്ങളെയും കാന്താര മറികടന്നിരിക്കുന്നത്.

77 ലക്ഷത്തിന് മുകളിൽ ടിക്കറ്റുകളുടെ വിൽപ്പന ആണ് കാന്താര കർണാടക ബോക്സ് ഓഫീസിൽ നടത്തിയത്. 75 ലക്ഷം ടിക്കറ്റുകളുമായി കെജിഎഫ് ചാപ്റ്റർ 1 ആണ് രണ്ടാം സ്ഥാനത്ത്. കെജിഫ് ചാപ്റ്റർ 2 ആകട്ടെ വിറ്റഴിച്ചത് 72 ലക്ഷം ടിക്കറ്റുകൾ ആയിരുന്നു. തങ്ങൾ നിർമ്മിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ കർണാടകയിൽ കണ്ട ചിത്രം കാന്താര ആണെന്ന് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങൾ ഒക്കെയും നിർമ്മിച്ചത് ഹോംബാലെ ഫിലിംസ് തന്നെയാണ്.

എന്നാൽ കർണാടകയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡ് ഇപ്പോളും കെഫിഎഫ് ചാപ്റ്റർ 2 എന്ന ചിത്രത്തിന്റെ പേരിൽ തന്നെയാണ്. ടിക്കറ്റ് നിരക്കിലെ വ്യത്യാസം കാരണം ആണ് കെജിഎഫ് 2വിനെ മറികടക്കാൻ കാന്താരയ്ക്ക് സാധിക്കാതെ ഇരിക്കുന്നത്. വളരെ ഉയർന്ന ടിക്കറ്റ് നിരക്കിൽ ആയിരുന്നു കെജിഎഫ് ചാപ്റ്റർ 2 പ്രദർശിപ്പിച്ചിരുന്നത്. ഹോം ബോക്സ് ഓഫീസിൽ അതിഗംഭീര വിജയം സ്വന്തമാക്കിയ കാന്താര മറ്റ് ഭാഷകളിലും മിന്നും പ്രകടനം ആണ് കാഴ്ച്ചവെക്കുന്നത്. 26.5 കോടിയുടെ നെറ്റ് ബോക്സ് ഓഫീസ് കളക്ഷൻ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നേടിയിരിക്കുന്നത് എന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരൻ ആദർശ് ട്വീറ്റ് ചെയ്തു. പുതിയ റിലീസ് ചിത്രങ്ങൾ എത്തിയിട്ടും കാന്താര മികച്ച പ്രകടനം ആണ് കാഴ്ച്ചവെക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

തെലുങ്കിലും ദീപാവലി റിലീസ് ആയി എത്തിയ ചിത്രങ്ങളെക്കാൾ മികച്ച പ്രകടനം കാന്താര കാഴ്ച്ചവെക്കുക ആണ്. ഒക്ടോബർ 21ന് ഒക്ടോബർ 24നും ഇടയിൽ 9 കോടി രൂപയാണ് കളക്ഷൻ ആയി തെലുങ്ക് പതിപ്പ് നേടിയത് എന്ന് ആന്ധ്രബോക്സ്ഓഫീസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. കേരളത്തിലും തമിഴ് നാട്ടിലും കാര്യങ്ങൾ വ്യത്യസമല്ല. മികച്ച അഭിപ്രായങ്ങൾ നേടി ചിത്രം ഇന്ത്യ ഒട്ടാകെ ബോക്‌സ് ഓഫീസിൽ മുന്നേറുക ആണ്.

പ്രതീക്ഷകൾ വാനോളം ഉയർത്തി മോഹൻലാൽ – ലിജോ ചിത്രം പ്രഖ്യാപിച്ചു…

“ഒരു ചെറിയ മോഷണത്തിൽ നിന്നൊരു ത്രില്ലിംഗ് കാഴ്ച”; ജിത്തു ജോസഫിന്റെ ‘കൂമൻ’ ട്രെയിലർ…