in , ,

തമിഴിലും ചർച്ചയാവാൻ ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’; ഐശ്വര്യ രാജേഷ് ചിത്രത്തിന്റെ ട്രെയിലർ…

തമിഴിലും ചർച്ചയാവാൻ ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’; ഐശ്വര്യ രാജേഷ് ചിത്രത്തിന്റെ ട്രെയിലർ…

The Great Indian Kitchen Tamil Trailer Stills

ഒടിടി റിലീസ് ആയി എത്തിയ മലയാള ചിത്രം ‘ദ് ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ’ വലിയ തരംഗം സൃഷ്ടിക്കുകയും ചൂടൻ ചർച്ചകള്‍ക്ക് വഴിഒരുക്കിയതുമായ ചിത്രമായിരുന്നു. നിമിഷ വിജയൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം ജിയോ ബേബി ആയിരുന്നു സംവിധാനം ചെയ്തത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ഈ ചിത്രം തമിഴിലും എത്തുക ആണ്. അതേ പേരിൽ തന്നെ റീമേക്ക് ആയി എത്തുന്ന ചിത്രത്തിൽ ഐശ്വര്യ രാജേഷ് ആണ് നായിക. ജയം കൊണ്ടെൻ, കണ്ടേൻ കാതലൈ, സേടൈ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ആർ കണ്ണൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ തമിഴ് ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്. സോണി മ്യൂസിക്ക് സൗത്ത് ആണ് ഒരു മിനിറ്റ് 50 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്.

രാഹുൽ രവീന്ദ്രൻ ആണ് ചിത്രത്തിൽ ഐശ്വര്യ രാജേഷിന് ഒപ്പം പ്രധാന വേഷത്തിൽ എത്തുന്നത്. മോസ്‌കോയിൻ കാവേരി, വണക്കം ചെന്നൈ, യു ടേൺ എന്നീ ചിത്രങ്ങളിലും അടുത്തിടെ റിലീസ് ചെയ്ത സീതാരാമം എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്ത നടനാണ്‌ രാഹുല്‍. പോസ്റ്റർ നന്ദകുമാർ, യോഗി ബാബു എന്നിവര്‍ ആണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന് സാങ്കേതിക മികവേകാന്‍ ബാലസുബ്രഹ്മണ്യത്തിന്റെ ഛായാഗ്രഹണവും ലിയോ ജോൺ പോളിന്റെ എഡിറ്റിംഗും ജെറി സിൽവസ്റ്റർ വിൻസെന്റിന്‍റെ സംഗീതവും ഉണ്ട്. കബിലൻ വൈരമുത്തുവും  ഡോ. കിരുത്തിയയും ചേർന്ന് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയത്.

മെഗാസ്റ്റാറിന്റെ പുതിയ അവതാരമായി ‘വാൾട്ടയർ വീരയ്യ’ വരുന്നു; ടൈറ്റിൽ ടീസർ പുറത്ത്…

പ്രതീക്ഷകൾ വാനോളം ഉയർത്തി മോഹൻലാൽ – ലിജോ ചിത്രം പ്രഖ്യാപിച്ചു…