‘ഉറക്കത്തോട് ഉറക്കം’; മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’ ടീസർ എത്തി…

സിനിമാ സ്നേഹികൾ വളരെ പ്രതീക്ഷയോടെ കാണുന്ന ഒരു ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ഈ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി ആണ് നായകൻ ആകുന്നത്. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷ ആണ് പ്രേക്ഷകർക്ക് ഈ ചിത്രത്തിൽ ഉള്ളത്.
ഇപ്പോളിതാ ലോക നിദ്രാ ദിനമായ ഇന്ന് ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുക ആണ്. മമ്മൂട്ടി ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ ഉറങ്ങുന്ന രംഗങ്ങൾ ആണ് ടീസറിൽ മിന്നി മായുന്നത്. ടീസർ കാണാം:
നടൻ ദുൽഖർ സൽമാന്റെ യൂട്യൂബ് ചാനലിൽ ആണ് ചിത്രത്തിന്റെ ടീസർ റിലീസ് ആയത്. ഒരു മിനിറ്റ് ആറ് സെക്കൻഡ് ദൈർഘ്യമുണ്ട് ടീസറിന്. ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ നിരവധി ആളുകളുടെ ഉച്ചമയക്കം ടീസറിൽ കാണിക്കുന്നു. ശേഷം അവസാനമാണ് മമ്മൂട്ടിയുടെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. മറ്റ് കഥാപാത്രങ്ങളെ പോലെ അദ്ദേഹത്തിന്റെ കഥാപാത്രവും ഉറക്കത്തിൽ തന്നെ.
വേലന്‍ എന്ന നകുലനെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പികുന്നത്. പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനുമായ വേലന്‍ രാത്രിയില്‍ കള്ളന്‍ ആകും. നടന്‍ അശോകന്‍ മറ്റൊരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. രമ്യാ പാണ്ട്യന്‍ ആണ് നായികാ വേഷത്തില്‍ എത്തുന്നത്. മമ്മൂട്ടിയുടെ നിർമ്മാണകമ്പനി യായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. തിയേറ്റർ റിലീസ് ആയി ചിത്രം എത്തും എന്നാണ് സൂചന.