in , ,

7 മില്യൺ കാഴ്ചക്കാരുമായി ‘മരക്കാർ’ ട്രെയിലർ; മലയാള സിനിമക്ക് അഭിമാന നേട്ടം…

7 മില്യൺ കാഴ്ചക്കാരുമായി ‘മരക്കാർ’ ട്രെയിലർ; മലയാള സിനിമക്ക് അഭിമാന നേട്ടം…

കാത്തിരിപ്പുകൾക്ക് ഒടുവിൽ കഴിഞ്ഞ ദിവസം മോഹൻലാൽ നായകനാകുന്ന ചിത്രം മരക്കാറിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. അഞ്ച് ഭാഷകളിൽ ആണ് പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്.

മികച്ച അഭിപ്രായങ്ങൾ ആണ് എല്ലാ ഭാഷയിലെയും ട്രെയിലറിന് സിനിമാ സ്നേഹികളിൽ നിന്ന് കിട്ടുന്നത്. പുറത്തിറങ്ങി 24 മണിക്കൂർ പിന്നിടുമ്പോൾ 70 ലക്ഷത്തിലേറെ ആളുകൾ ആണ് മരക്കാർ ട്രെയിലർ കണ്ടത്. ഇത് മലയാള സിനിമക്ക് അഭിമാന നേട്ടമാണ്.

മലയാളത്തിൽ മോഹൻലാലും ഹിന്ദിയിൽ അക്ഷയ് കുമാറും തമിഴിൽ സൂര്യയും കന്നഡയിൽ യാഷും തെലുഗിൽ ചിരഞ്ജീവിയും രാം ചരണും എന്നിവർ ആണ് ട്രെയിലർ പുറത്തിറക്കിയത്. മലയാളം ട്രെയിലർ കാണാം:

കുഞ്ഞാലി മരക്കാർ നാലമാന്റെ കഥയാണ് മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ഈ ചിത്രം പറയുന്നത്. പ്രിയദർശനും അനി ശശിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. 100 കോടി ബഡ്ജറ്റിൽ ആശിർവാദ് സിനിമാസ്, കോൺഫിഡന്റ ഗ്രൂപ്പ്, മൂൺ ഷോട്ട് എന്റർടൈന്മെന്റ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

മോഹൻലാലിനെ കൂടാതെ സുനിൽ ഷെട്ടി, അർജുൻ സർജ, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, മുകേഷ്, സിദ്ദിഖ്, അശോക് സെൽവൻ, ഫാസിൽ, മണിക്കുട്ടൻ, കല്യാണി പ്രിയദർശൻ, സുഹാസിനി, ബാബുരാജ്, ഷിയാസ് കരീം തുടങ്ങി വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ചിത്രം മാർച്ച് 26ന് അഞ്ച് ഭാഷകളിൽ തീയേറ്ററുകളിൽ എത്തും.

‘മരക്കാർ’ തമിഴ് – കന്നഡ ട്രെയിലറുകൾ പുറത്തിറക്കാൻ സൂര്യയും യാഷും…

അകത്തിരിക്കേണ്ടവർ പുറത്തു പോകുമ്പോൾ വഴി തുറക്കുന്നത് മഹാമാരിയിലേക്ക് ആണ്; ഓര്‍മ്മപ്പെടുത്തി മമ്മൂട്ടി