in

‘മരക്കാർ’ തമിഴ് – കന്നഡ ട്രെയിലറുകൾ പുറത്തിറക്കാൻ സൂര്യയും യാഷും…

‘മരക്കാർ’ തമിഴ് – കന്നഡ ട്രെയിലറുകൾ പുറത്തിറക്കാൻ സൂര്യയും യാഷും…

മോഹൻലാൽ – പ്രിയദർശൻ ടീം ഒരുക്കുന്ന മലയാളത്തിന്‍റെ അഭിമാന ചിത്രം മരക്കാർ: അറബിക്കടലിന്റെ സിംഹത്തിന്റെ ട്രെയിലറിന്‌ ആയുള്ള കാത്തിരിപ്പിൽ ആണ് സിനിമാ ലോകം.

മാർച്ച് 6ന് വൈകുന്നേരം 5 മണിക്ക് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങും എന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ മറ്റൊരു സന്തോഷ വാർത്ത കൂടി ആരാധകരെ അറിയിച്ചിരിക്കുക ആണ് മരക്കാർ ടീം.

മരക്കാർ ട്രെയിലറിന്‍റെ തമിഴ് – കന്നഡ പതിപ്പുകളും അന്നേ ദിവസം തന്നെ പുറത്തിറങ്ങും. തമിഴ് സൂപ്പർതാരം സൂര്യ ആണ് മരക്കാർ തമിഴ് ട്രെയിലർ പുറത്തിറക്കുന്നത്. അതേ സമയം മരക്കാറിന്‍റെ കന്നഡ ട്രെയിലർ പുറത്തിറക്കുന്നത് കെജിഎഫ് എന്ന ചിത്രത്തിലൂടെ ഇന്ത്യ ഒട്ടാകെ തരംഗമായ യുവ സൂപ്പർതാരം യാഷ് ആണ്.

ട്രെയിലറിന്‍റെ മലയാളം പതിപ്പ് നായകൻ മോഹൻലാൽ തന്നെ പുറത്തിറക്കുമ്പോൾ ഹിന്ദി പതിപ്പ് ആകട്ടെ ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ ആണ് പുറത്തിറക്കുന്നത്. ഇന്നലെ ഈ വാർത്ത മരക്കാർ ടീം ആരാധകരെ അറിയിച്ചിരുന്നു.

100 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന മലയാളത്തിന്റെ അഭിമാന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് പ്രിയദർഷനും അനി ശശിയും ചേർന്നാണ്. മോഹൻലാലിനെ കൂടാതെ പ്രണവ് മോഹൻലാൽ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ അർജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ്, അശോക് സെൽവൻ, ഫാസിൽ, നെടുമുടി വേണു, ബാബുരാജ്, മണിക്കുട്ടൻ, മാമുക്കോയ, ഹരീഷ് പേരടി, രഞ്ജി പണിക്കർ തുടങ്ങിയവരും അഭിനയിക്കുന്നു.

തിരു ആണ് കാമറ കൈകാരം ചെയ്തത്. സാബു സിറിൽ ആണ് കലാ സംവിധായകൻ. ചിത്രം മാർച്ച് 26ന് തീയേറ്ററുകളിൽ എത്തും

തീക്ഷണതയുള്ള നോട്ടവുമായി മോഹൻലാൽ; മരക്കാറിന്‍റെ പുതിയ പോസ്റ്റർ പുറത്ത്…

7 മില്യൺ കാഴ്ചക്കാരുമായി ‘മരക്കാർ’ ട്രെയിലർ; മലയാള സിനിമക്ക് അഭിമാന നേട്ടം…