അകത്തിരിക്കേണ്ടവർ പുറത്തു പോകുമ്പോൾ വഴി തുറക്കുന്നത് മഹാമാരിയിലേക്ക് ആണ്; ഓര്‍മ്മപ്പെടുത്തി മമ്മൂട്ടി

  0

  “വിദഗ്ധർ പറയുമ്പോൾ നാം അനുസരിക്കണം, പഠിച്ചവർ ആണവർ”: മമ്മൂട്ടി

  കൊറോണ വൈറസ് നേരിടാനുള്ള ശക്തമായ മുന്നൊരുക്കം ആണ് സർക്കാരുകൾ നടത്തുന്നത്. അതേ സമയം സർക്കാർ നിർദ്ദേശങ്ങൾ ഗൗരവമായി കാണാത്ത ചില ആളുകൾ ഉണ്ടാക്കുന്ന വെല്ലുവിളി ചെറുതൊന്നുമല്ല. മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടി അക്കാര്യം ഓർമ്മപ്പെടുത്തുന്നു.

  ഇത് അകത്തിരിക്കേണ്ട കാലം ആണെന്ന് മമ്മൂട്ടി ഓർമ്മപ്പെടുത്തുന്നു. പൊതുസ്ഥലത്ത് നാം എത്താതെ നോക്കേണ്ട കാലം ആണിത്. നമുക്ക് വേണ്ടി മാത്രമല്ല സമൂഹത്തിന്റെ കൂടി രക്ഷയ്ക്ക് ആണ് നമ്മൾ ഇത് ചെയ്യുന്നത്. പുറത്തിറങ്ങരുത് എന്ന് വിദഗ്ധർ പറയുമ്പോൾ നാം അത് അനുസരിക്കണം. പഠിച്ചവർ ആണ് അവർ. അവരുടെ നിർദ്ദേശപ്രകാരം നമ്മളോട് സർക്കാരുകൾ ആണ് ഇത് പറയുന്നത്.

  രോഗം ഉണ്ടെന്ന് സംശയിക്കുന്നവരോടും രോഗികളോടും നിർബന്ധപൂർവ്വം അകത്തിരിക്കാൻ പറയുമ്പോൾ അവർ പുറത്തിറങ്ങുന്നത് സഹിക്കാവുന്ന കാര്യമല്ല. എത്രയോ പേരിലേക്ക് അസുഖം എത്താനുള്ള വാതിൽ ആണ് അവർ തുറക്കുന്നത്. പലർക്കും ജീവൻ നഷ്ടം ആയേക്കാം. അകത്തിരിക്കേണ്ടവർ പുറത്തു പോകുമ്പോൾ വഴി തുറക്കുന്നത് മഹാമാരിയിലേക്ക് ആണ്. വീടിന് അകത്തിരിക്കുന്നത് അസ്വസ്ഥത തന്നെയാണ്, പക്ഷെ അതൊരു കരുതലായി കാണണമെന്ന് തോന്നുന്നു – മമ്മൂട്ടി പറയുന്നു.

  മനോരമയ്ക്ക് വേണ്ടി എഴുതിയ ഒരു കുറിപ്പിൽ ആണ് മമ്മൂട്ടി ഇക്കാര്യങ്ങൾ പറഞ്ഞത്.