in

മരക്കാറിന്‍റെ മാസ്സ് റീ എന്‍ട്രി; ആമസോണിന്‍റെ അനുമതി കിട്ടിയാൽ തിയേറ്റർ റീലീസ്…

മരക്കാറിന്‍റെ മാസ്സ് റീ എന്‍ട്രി; ആമസോണിന്‍റെ അനുമതി കിട്ടിയാൽ തിയേറ്റർ റീലീസ്…

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായ മരക്കാറിന്‍റെ തിയേറ്റർ റീലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. ഫിയോക്കുമായുള്ള ചർച്ച പരാജയപ്പെട്ടതിനാൽ ചിത്രം ഒടിടിയിലേക്ക് നൽകും എന്ന് ദിവസങ്ങൾക്ക് മുൻപ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

വലിയ രീതിയിൽ തിയേറ്റർ ആസ്വാദനം തന്നെ വേണ്ടി വരുന്ന ചിത്രം ആയതിനാൽ നിർമ്മാതാവ് ഒടിടി റീലീസിനൊപ്പം തിയേറ്റർ റീലീസിനായി പരമാവധി ശ്രമിക്കുക ആണ്. ബിഗ് സ്ക്രീനിൽ മരക്കാർ കാണാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രേക്ഷകർക്കുമായി കേരളത്തിൽ സഹകരിക്കുന്ന എല്ലാ തിയേറ്ററുകളിലും യാതൊരു നിബന്ധനകളും ഇല്ലാതെ ചിത്രം എത്തിക്കാൻ ആണ് ആന്റണി പെരുമ്പാവൂറിന്റെ ഉടമസ്ഥയിലുള്ള ആശിർവാദ് സിനിമാസിന്റെ ശ്രമം. ഇതിനായി ഒടിടി ഓഫർ നിലനിൽക്കുന്ന ആമസോൺ പ്രൈമിന്റെ അനുമതി നേടേണ്ടത് ഉണ്ട്.

ഇത്തരത്തിൽ ഒരു തിയേറ്റർ റീലീസ് സാധ്യമാകുക ആണെങ്കിൽ അതിന് എല്ലാ വിധ പിന്തുണയും നിർമ്മാതാക്കളുടെ വിതരണക്കാരുടെയും അസോസിയേഷനുകളും നൽകാൻ തയ്യാർ ആയിരിക്കുക ആണ്. ആന്റണി പെരുമ്പാവൂറിന്റെ ഉടമസ്ഥയിലുള്ള തീയേറ്ററുകൾ കൂടാതെ നടൻ ദിലീപിന്റെയും ലിബർട്ടി ബഷീറിന്റെയും തിയേറ്ററുകൾ സഹകരിക്കാൻ തയ്യാർ ആയിരിക്കുക ആണ്. ഇത്തരത്തിൽ ഒരു അനുമതി ആമസോൺ നൽകിയാൽ കേരളത്തിലെ എല്ലാ തീയേറ്ററുകളും റിലീസിന് തയ്യാറാകും എന്നാണ് ലിബർട്ടി ബഷീർ അഭിപ്രായപെട്ടത്.

ഫിയോക് ആകട്ടെ മരക്കാർ ഒടിടിയിലേക്ക് പോകുന്നതിന്റെ പ്രതിക്ഷേധം എന്നോണം റീലീസ് ദിവസം കരിദിനമായി തീയേറ്ററുകളിൽ കരിങ്കൊടി കെട്ടാൻ ഉള്ള തീരുമാനം എടുത്തതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഫിയോക്ക് അംഗങ്ങൾ ആയിട്ടുള്ള തിയേറ്ററുകൾ പോലും മരക്കാർ റിലീസിന് സമ്മതം അറിയിച്ചതായാണ് വിവരം.

തീയേറ്ററുകൾ തുറന്ന സാഹചര്യത്തിൽ എല്ലാ വിഭാഗം പ്രേക്ഷകരെയും തിയേറ്ററുകളിൽ പഴയ ആവേശത്തിൽ എത്തിക്കാൻ ഏറ്റവും അധികം സാധ്യത കൽപ്പിക്കുന്ന ചിത്രമാണ് മരക്കാർ. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ദുൽഖർ ചിത്രത്തിന് ചരിത്ര നേട്ടം; ട്രെയിലർ നവംബർ 10ന് ബുർജ് ഖലീഫയിൽ..!

‘മോൺസ്റ്റർ’ വരുന്നു; ലാൽ – വൈശാഖ് ചിത്രത്തിന്‍റെ ചിത്രീകരണം ഇന്ന് മുതൽ…